കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു.
കോഴിക്കോട് മാങ്കാവിൽ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. 8, 9 ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്.
മുതിർന്ന 3 പേരെ സെക്യൂരിറ്റി ജീവനക്കാർ ബഹളം കേട്ട് എത്തി ആദ്യം രക്ഷിച്ചു. പിന്നീട് കുട്ടികളും അപകടത്തിൽ പെട്ട വിവരം അറിഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.