കോട്ടയം; മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പതിനാറ് സണ്ടേസ്കൂളുകളുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കുട്ടികളുടെ അവധിക്കാല വേദ അദ്ധ്യയന ക്ലാസായ ജെ.എസ്.വി.ബി.എസ് ആരംഭിച്ചു.
ജെ.എസ്.വി.ബി.എസിൻ്റെ ഉദ്ഘാടനം സഹവികാരി വെരി.റവ. കുറിയാക്കോസ് കോറെപ്പിസ്കോപ്പ കിഴക്കേടത്ത് നിർവഹിച്ചു പതാക ഉയർത്തി. ജോയിൻ്റ് ഡയറക്ടർ റവ.ഫാ.കെ.എം.ജോർജ് കുന്നേൽ, സഹവികാരി റവ.ഫാ.മാത്യു.എം.ബാബു, ട്രസ്റ്റി എം.എ.ജോസ് ഊറോട്ടുകാലായിൽ, സെക്രട്ടറി രഞ്ജിത്ത്.കെ.ഏബ്രഹാം കാരയ്ക്കാട്ട്, ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ അവിനേഷ് തണ്ടാശ്ശേരിൽ , സണ്ടേസ്കൂൾ പ്രതിനിധി റ്റി.കെ.സാബു തെക്കേൽ എന്നിവർ പ്രസംഗിച്ചു. ആയിരത്തോളം കുട്ടികളും നൂറിൽ പരം അദ്ധ്യാപകരുമാണ് രണ്ടാഴ്ചയായി കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്ന ജെ.എസ്.വി.ബി.എസിൽ പങ്കെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.