മുഹമ്മ ഗ്രാമപഞ്ചായത്ത്,പാതിരാമണൽ ഫെസ്റ്റ് ഏപ്രിൽ 21 മുതൽ 25 വരെ

ആലപ്പുഴ;പാതിരാമണൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സ്വപ്ന ഷാബു അറിയിച്ചു.21 മുതൽ 25 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.ആയിരക്കണക്കിന് സ്വാദേശികളും വിദേശികളുമായ സഞ്ചാരികൾ വന്നുപോകുന്ന പാതിരാ മണൽ ദ്വീപിൽ ജൈവ വൈവിധ്യം സംരക്ഷിച്ച് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്കു കോട്ടംതട്ടാത്ത വിധമുള്ള പദ്ധതികൾ ഇതിനോടകം പഞ്ചായത്ത് നടപ്പാക്കിക്കഴിഞ്ഞു.

നൂറുകണക്കിന് പക്ഷികളുടെ ആവാസ കേന്ദ്രമായ ദ്വീപ് ഔഷധ സസ്യങ്ങളുടെ കാലവറകൂടിയാണ്.പാതിരാമണലിന്റെ ജൈവ ഭംഗി ആസ്വദിക്കാനും ടുറിസം മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാനും വിനോദ വിജ്ഞാന വ്യാപാര വിപണന മേളയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഫെസ്റ്റ് നടത്തുന്നത് , സാംസ്‌കാരിക ഘോഷയാത്ര ,സമ്മേളനങ്ങൾ സെമിനാറുകൾ,സാംസ്‌കാരിക സമ്മേളനം ടുറിസം ശിൽപ്പശാല,പ്രദർശനം ,വിവിധ സ്റ്റാളുകൾ,ഭക്ഷ്യമേള,ഫ്യുഷൻ,ഗാനമേള,നാടകം,തുടങ്ങിയ പരിപാടികൾ ഫെസ്റ്റിനോട്  അനുബന്ധിച്ചു നടത്തും.

ദിവസവും രാവിലെ ഒന്പതുമണിമുതൽ വൈകുന്നേരം അഞ്ചുവരെ പാതിരാമണൽ സന്ദര്ശിക്കാനുള്ള അവസരവും സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ രാവിലെ പത്തുമുതൽ ഒമ്പതുവരെ കൈപ്പുറം ബോട്ട്ജെട്ടിക്കു സമീപം പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പവലിയനിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.ഫെസ്റ്റിന്റെ ഭാഗമായി എല്ലാ വാർഡുകളിലെയും വായനശാലകൾ ക്ലബുകൾ എന്നിവകേന്ദ്രീകരിച്ച് നാട്ടുകൂട്ട പാട്ട് സംഘടിപ്പിക്കും.പാതിരാമണൽ സന്ദർശിക്കുന്ന സഞ്ചാരികൾക്ക്‌ നവ്യാനുഭവങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഏറുമാടം, ഊഞ്ഞാൽ,ഉദ്യാനം ,മുളകൊണ്ടുള്ള ഇരിപ്പിടങ്ങൾ എന്നിവ സജ്ജമാക്കും.

ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുന്ന ജോലികൾ തുടങ്ങിയിട്ടുണ്ടെന്നും മുഹമ്മ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സ്വപ്ന ഷാബു പറഞ്ഞു.ഫെസ്റ്റിന്റെ വിജയത്തിനായി വൈസ് പ്രസിഡന്റ് എൻ.ടി റെജി ,ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.ഡി വിശ്വനാഥൻ,എം,ചന്ദ്ര,പി.എൻ നസീമ ,സെക്രട്ടറി പി.വിവിനോദ്,അസി.സെക്രട്ടറി അശോകൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു തുടങ്ങി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !