കോട്ടയം:രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയിൽ ഇടം നേടിയതിനെ തുടർന്ന് കല്ലറ കുടുംബാരോഗ്യ കേന്ദ്രം അധികൃതർ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി .
ആർദ്രം പദ്ധതിയിൽ ഉൾപെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രം ആയി മാറി .ഇതേ തുടർന്ന് ഓ പി വിഭാഗം , ഫർമസി ,പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ , ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ് , മാതൃ ശിശു ആരോഗ്യം ,ലബോറട്ടറി ,ജീവിതശൈലി രോഗ നിയന്ത്രണം, ഓഫീസ് കാര്യ നിർവഹണം , മറ്റു പ്രവത്തനങ്ങളും ആണ് അവാർഡിന് അടിസ്ഥാമായി കണക്കാക്കപെട്ടതു .
കല്ലറ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ജോണി തോട്ടുങ്കൽ , മെഡിക്കൽ ഓഫീസർമാരായ Dr ജയന്തി സജീവ് Dr അജീഷ് രാജ് എന്നിവരുടെ നേതൃത്വത്തിൽ മറ്റു ജനപ്രതിനിധികളും കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരും ആണ് പുരസ്‌കാരംഏറ്റു വാങ്ങിയത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.