പത്തനംതിട്ട: രാഹുൽ ഗാന്ധിക്ക് എതിരായ കേസ് അത്ര വലുതല്ല. ഇക്കാര്യത്തിൽ ഏറ്റവുമധികം ശിക്ഷ നൽകിയതിന് പിന്നിൽ എന്താണെന്ന് അന്വേഷിക്കണം. ഇത്രയും വലിയ ശിക്ഷ നൽകുമെന്ന് ബിജെപി പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് താൻ മനസിലാക്കിയിരുന്നതെന്ന് പി ജെ കുര്യൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടി നിയമാനുസൃതമല്ല. ഒരംഗത്തെ അയോഗ്യനാക്കാൻ ലോക്സഭാ സെക്രട്ടറിയേറ്റിന് അധികാരം നൽകുന്ന ഒരു നിയമവും ഇന്ത്യൻ ഭരണഘടനയിലില്ല. പ്രസിഡൻ്റിന് മാത്രമാണ് അതിന് അധികാരം ഉള്ളത്. കോടതി ശിക്ഷ വിധിച്ചാൽ പോലും രാഷ്ട്രപതിക്ക് മാത്രമേ അതിനുള്ള അവകാശമുള്ളൂവെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ കേസ്, അതിൻ്റെ നടത്തിപ്പുകാർ ഗൗരവമായി കണ്ടില്ലെന്ന് അഭിപ്രായമുള്ളവർ ഉണ്ട്. ഈ കേസിൽ പരമാവധി ശിക്ഷ വിധിക്കുമെന്ന് ബിജെപിക്കാർ പോലും കരുതിയിരുന്നില്ല. അതിനാൽ കേസ് നടത്തിപ്പും അത്ര സീരിയസായി എടുത്തിട്ടുണ്ടാവില്ലെന്നും അത് സ്വാഭാവികമാണെന്നും പി ജെ കുര്യൻ പറഞ്ഞു.
എംപി അല്ലാതായവർ വർഷങ്ങളോളം എംപി ക്വാട്ടേഴ്‌സിൽ താമസിക്കുന്ന രീതി നിലവിലുള്ളപ്പോൾ, തിടുക്കപ്പെട്ട് ക്വാട്ടേഴ്സിൽനിന്നു രാഹുൽ ഗാന്ധിയെ ഇറക്കിവിടാനുള്ള നടപടിയെയും പ്രെഫ. പി ജെ കുര്യൻ വിമർശിച്ചു. പാർലമെന്റിൽനിന്ന് ഒരംഗത്തെ അയോഗ്യനാക്കാൻ ലോക്സഭ സെക്രട്ടറിയേറ്റിന് അവകാശമില്ലെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.