കൊച്ചി: വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന് സ്കറിയയ്ക്കെതിരെ നിയമ നടപടിയുമായി ലുലു ഗ്രൂപ്പ് എംഡി എം എ യൂസഫലി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കണമെന്നാണ് യൂസഫലിയുടെ ആവശ്യം.
മറുനാടന്‍ മലയാളി എന്ന ഷാജന്റെ യൂട്യൂബ് ചാനലിലൂടെ മാര്‍ച്ച് ആറിന് പുറത്തുവിട്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഷാജന് തന്നെയാണ് യൂസഫലിക്കെതിരെ ആരോപണം ഉന്നയിച്ചത്. യൂസഫലി സ്വന്തം ഭാര്യയെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചുവെന്നായിരുന്നു ഷാജന്റെ ആരോപണം. കൂടാതെ ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യൂസഫലിയും ഷുക്കൂര്‍ വക്കീലും പറയുന്നതെന്നും വീഡിയോയുടെ ആമുഖത്തില്‍ ഷാജന് സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും യൂസഫലി പറഞ്ഞു. വീഡിയോ പുറത്ത് വന്നതോടെ തനിക്കും ലുലു ഗ്രൂപ്പിനും ഉണ്ടായ ബുദ്ധിമുട്ടുകളും യൂസഫലി വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നോട്ടീസ് ലഭിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഖേദം പ്രസിദ്ധീകരിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇതിനുപുറമെ നഷ്ടപരിഹാരം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.