താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു

കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി മൃദുലിനാണ് വെട്ടേറ്റത്. വട്ടക്കുണ്ട് പാലത്തിന് സമീപത്തുളള തട്ടുകടയില്‍ നിന്ന് പുലര്‍ച്ചെ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.

പരുക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൃദുലിന്റെ തലയില്‍ 13 തുന്നലുകളാണുളളത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 

പരപ്പന്‍ പൊയില്‍ സ്വദേശി വാടിക്കല്‍ ബിജു എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !