ആലപ്പുഴ: ആലപ്പുഴ വലിയ കുളം ത്രിവേണി ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച റിലീഫ് വിതരണവും ഇഫ്താർ സംഗമവും അമ്പലപ്പുഴ എംഎൽഎ എച്ച്.സലാം ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി വി.ജി വിഷ്ണു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വി.കെ നസറുദ്ദീൻ സ്വാഗതം ആശംസിച്ചു.
നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്, നഗരസഭ അംഗങ്ങളായ ബി.നസീർ, എ.എസ് കവിത, ക്ലാരമ്മ പീറ്റർ, പ്രഭ, ലജനത്ത് പ്രസിഡന്റ് എ.എം നസീർ, മതപണ്ഡിതൻ ഷിഹാബുദ്ദീൻ മുസ്‌ലിയാർ, സി.വി മനോജ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
രാജേഷ് രാജഗിരി, വിനോദ് കെ. വി, സുജാത്കാസിം,തൃപ്തികുമാർ,റെനീസ് ചാൻ ത്രിവേണി, ഷെരീഫ് കുട്ടി, സക്കീർ, സനീർ, റെനീസ് അമീർ എന്നിവർ പങ്കെടുത്തു.
സാമൂഹ്യപ്രവർത്തന മേഖലകളിൽ ത്രിവേണി ബോയ്സിന്റെ ഇടപെടലുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് എംഎൽഎ പറഞ്ഞു. ത്യാഗനിർഭരമായ പ്രവർത്തനങ്ങളുടെ ഓർമ്മകളാണ് ഈ ഘട്ടത്തിൽ കടന്നുപോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.