അബുദാബി : മാർബെർഗ് വൈറസ് പടരുന്ന സാഹചര്യത്തിൽ തൻസാനിയയിലേയ്ക്കും ഇക്വറ്റോറിയൽ ഗെനിയിലേയ്ക്കും യാത്രാനിയന്ത്രണം ഏർപ്പെടുത്തി യുഎഇ. ഇരു രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾ നീട്ടിവയ്ക്കാൻ വിദേശകാര്യ രാജ്യന്തരസഹകരണ മന്ത്രാലയം നിർദേശിച്ചു.
നിലവിൽ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സാഹര്യങ്ങളിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നുമാണ് നിർദേശം.
എബോള പോലെ തന്നെ മാരകമായ അണുബാധയുണ്ടാക്കുന്നതാണ് വൈറസ്. ഇക്വറ്റോറിയൽ ഗെനിയിൽ ഇതുവരെ 13 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൻസാനിയയിൽ റിപ്പോർട്ട് ചെയ്ത എട്ടു കേസുകളിൽ അഞ്ചുപേർ ഇതിനകം മരിച്ചു. സൗദിയും ഈ രാജ്യങ്ങളിലേയ്ക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.