പി എസ് 2 വിന്റെ റിലീസിന് മുന്നോടിയായി പ്രചരണാർത്ഥം പൊന്നിയിൽ സെൽവനിലെ താരങ്ങൾ നാളെ കൊച്ചിയിൽ

പിഎ സ് 2 വിൻ്റെ റിലീസിങ്ങിൻ്റെ മുന്നോടിയായി, പ്രചരണാർത്ഥം   പൊന്നിയിൻ സെൽവനിലെ താരങ്ങൾ ഏപ്രിൽ 20 ന് നാളെ, വ്യാഴാഴ്ച കൊച്ചിയിൽ എത്തും.

ഉച്ചക്ക് നടക്കുന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകീട്ട് 6 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന വിവിധ പൊതു പരിപാടികളിൽ ചോളപ്പട ( താരങ്ങൾ) ആരാധകരെ അഭിസംബോധന ചെയ്യും. ഈ പരിപാടിയിലൂടെ ഉത്സവ പ്രതീതിയേകുന്ന ഒരു നക്ഷത്ര രാവ് കൊച്ചിക്ക് സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകരും വിതരണക്കാരും.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗമായ പി എസ്-2 ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. 350 -ൽ പരം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി.

 പ്രേക്ഷകരുടെ സൗകര്യാർത്ഥം മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക.ഇതിൽ മുന്നൂറിൽ പരം തിയേറ്ററുകളിൽ മലയാളം പിഎസ്2 വാണ് പ്രദർശിപ്പിക്കുക. മലയാളികളുടെ പ്രിയ താരങ്ങളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ,ജയറാം, ബാബു ആൻ്റണി എന്നിവരുടെ കേരളാ ഫാൻസും

ചിത്രം മഹാ വിജയമാക്കി തീർക്കാനുള്ള പ്രയത്നത്തിലും പ്രവർത്തനങ്ങളിലും വ്യാപൃതരായിരിക്കുന്ന പാശ്ചാത്തലത്തിൽ തിയറ്ററുകാരും പിഎസ് 2 തങ്ങളുടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ വലിയ ആവേശമാണ്  പ്രകടിപ്പിക്കുന്നതെന്ന്  ശ്രീ ഗോകുലം മൂവിസ് വക്താക്കൾ അറിയിച്ചു.ഒപ്പം തന്നെ തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും 28- ന് പുലർച്ചെ 4 മണിക്ക് ആദ്യ പ്രദർശനം നടത്താനുള്ള അനുവാദം തേടിയിരിക്കയാണ ത്രെ വിതരണക്കാർ .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !