കേന്ദ്ര സായുധ പൊലീസ് സേന തസ്തികകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം.

ഡൽഹി : കേന്ദ്ര സായുധ പൊലീസ് സേന തസ്തികകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം. ഇതുവരെ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ എഴുതാൻ മാത്രമാണ് അവസരമുണ്ടായിരുന്നത്. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഈ തീരുമാനം. പതിമൂന്നു പ്രാദേശിക ഭാഷകളിൽ എഴുതാൻ അവസരമുണ്ട്. നിരവധി പേർക്ക് ഈ തീരുമാനത്തിന്‍റെ പ്രയോജനം ലഭിക്കും.

മലയാളത്തിനു പുറമെ ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി ഭാഷകളിലും എഴുതാൻ അവസരമുണ്ടാകും. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. യുവാക്കളെ സേനയിലേക്കു കൂടുതൽ അടുപ്പിക്കാനാണ് ഈ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !