ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ഒരു ലക്ഷം പേരെ പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. പ്രധാമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും. യുവതി, യുവാക്കൾ ഐ ടി പ്രൊഫഷണലുകൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളുമായി ചർച്ചയും ഉണ്ടാകും.
കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. തൃശൂരില്‍ വനിതകളുടെ യോഗത്തിലും കോഴിക്കോട്ട് വിമുക്ത ഭടന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.