ഏക സിവിൽ കോഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നതായി റിപ്പോർട്ട്.

 ന്യൂഡൽഹി: ഏക സിവിൽ കോഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് ഉന്നതതലയോ​ഗം നടന്നത്. ഏക സിവിൽകോഡിൽ സർക്കാർ നടത്തുന്ന ആദ്യ യോ​ഗമാണിത്. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ബിൽ കൊണ്ടുവരുമെന്നും സൂചനയുണ്ട്. നിയമമന്ത്രി കിരൺ റിജ്ജു,

സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത, നിയമ മന്ത്രാലയത്തിലേയും ആഭ്യന്തര മന്ത്രാലയത്തിലേയും മുതിർന്ന ഉദ്യോ​ഗസ്ഥർ, മറ്റ് പ്രധാന ബിജെപി നേതാക്കളും യോ​ഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഏക സിവിൽകോഡ് കൊണ്ടുവരുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ജനാധിപത്യപരമായ നടപടിക്രമങ്ങളും പാലിച്ച് ഉചിതമായ സമയത്ത് അത് കൊണ്ടുവരുമെന്നും അമിത് ഷാ നേരത്തെ പറ‍ഞ്ഞിരുന്നു. 

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്ന് നേരത്തെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മീഷനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ 22-ാം നിയമ കമ്മീഷന്‍ പരിഗണനയ്ക്ക് എടുത്തേക്കാം. അതിനാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നായിരുന്നു കിരണ്‍ റിജ്ജുവിന്റെ പ്രതികരണം. 

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കാന്‍ 21-ാമത് നിയമ കമ്മീഷനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിയമ കമ്മീഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31ന് അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !