ആലപ്പുഴ ജില്ലയിലെ വിദ്യാലയങ്ങളിൽ സമഗ്ര കായികനയം നടപ്പിലാക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി

ആലപ്പുഴ: ജില്ലയിലെ സർക്കാർ – എയിഡഡ് സ്കൂൾ വിദ്യാർത്ഥികളെ കായിക പ്രവർത്തനത്തിൽ പങ്കാളിയാക്കുന്നതിനും മത്സരത്തിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുവാൻ കഴിയുന്ന പരിശീലനത്തിന് മുൻഗണന നല്കുന്ന സമഗ്ര കായിക നയം നടപ്പിലാക്കുമെന്ന് ജില്ലാപഞ്ചായത്ത്.

ആദ്യഘട്ടത്തിൽ കായിക അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ അധ്യാപകരെ നിയമിച്ചു , രണ്ടാം ഘട്ടത്തിൽ എല്ലാ സ്കുളുകളിലും കായിക ഉപകരണങ്ങൾ നല്കി, അടുത്ത ഘട്ടം പ്ലേ ഗ്രൗണ്ട് ഇല്ലാത്ത എല്ലാ സ്കൂളുകൾക്കും ഗ്രൗണ്ട് നല്കുന്നതിനായിരിക്കും പ്രഥമ പരിഗണന. കായികക്ഷമത വളർത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കും.

സമഗ്ര കായിക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി. ജില്ലയിലെ പ്രഥമ അധ്യാപകരുടെയും , സ്പോർട്ട്സ് അധ്യാപകരുടെയും യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു.

യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീയ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തഗം ആർ. റിയാസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. സുജാത, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി. ജി വിഷ്ണു, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ദേവദാസ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !