കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി മുനിയറയിൽ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ(66) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കരിമല മുരിക്കുംകണ്ടത്തിൽ സുരയെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുര അളകമ്മയെ കൊലപ്പെടുത്തിയത്. 2018ൽ മുനിയറ സ്വദേശി നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. പോസ്റ്റുമോർട്ടത്തിലൂടെയാണ് അളകമ്മയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചത്. പോസ്റ്റുമോർട്ടത്തിൽ വാരിയെല്ലുകൾ തകർന്നതായും നെഞ്ചിനു ചുറ്റും മർദ്ദനമേറ്റതായും രക്തം ഛർദ്ദിച്ചതായും കണ്ടെത്തി. 

സുരയുടെ ഭൂമിയുടെ പട്ടയ രേഖകൾ അളകമ്മ ഒളിപ്പിച്ചുവെച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദിച്ചത്. മർദ്ദിച്ചതിന് ശേഷം സുര തന്നെയാണ് അളകമ്മയെ ആശുപത്രിയിലെത്തിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !