ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വല്യപ്പച്ചൻ - വല്യമ്മച്ചിമാരുടെ സംഗമം "ഗ്രാൻഡ് പേരന്റ്സ് ഡേ" നടത്തപ്പെട്ടു.
സ്‌കൂൾ അസിസ്റ്റന്റ് മാനേജരായ ഫാ. ജിബിൻ ആനിത്തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷൈനി ജോസഫ് പൂർവ്വവിദ്യാർത്ഥികളായ വല്യപ്പച്ചൻ-വല്യമ്മച്ചിമാർ, എഴുപത് വയസ്സിൽ കൂടുതൽ പ്രായമുള്ളവർ എന്നിവരെ ആദരിക്കുകയും അവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകുകയും ചെയ്തു. നൂറാം ജന്മദിനത്തിലേയ്ക്ക് പ്രവേശിക്കുന്ന വിദ്യാലയമുത്തശ്ശിക്കൊപ്പം നൂറോളം വല്യപ്പച്ചൻമാരും വല്യമ്മച്ചിമാരും പാട്ടും കളികളുമായി ചേർന്നപ്പോൾ അത് ഏറെ ഹൃദ്യമായി.
Watch Video: https://youtu.be/WV4TVGvxx-0
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.