മറുനാട്ടിൽ പോയി കഷ്ടപെടുന്നവരുടെ ഒരു നേർ കാഴ്ച്ച : ഈയിടെയൊരു ഫിലിപ്പിനോ ലേഡിയെ പരിചയപെട്ടു. പട്ടിണിയും പരിവട്ടവുമായി നാല്പത് വര്ഷം മുമ്പ് ഫിലിപ്പിയൻസിലിനിന്നും ബ്രിട്ടനിലേക്ക് വിമാനം കയറിയവരുടെ മകളാണ് സംസാരിക്കുന്നത്.
എല്ലുമുറിയെ പണി ചെയ്ത മമ്മയെയും ഡാഡിനെയും കുറിച്ച് വാ തോരാതെ അവൾ സംസാരിച്ചു . 19 വയസ്സിൽ ബ്രിട്ടനിൽ കാലുകുത്തി അധ്വാനീച്ചു, എങ്ങനെയങ്കിലും കുറച്ചുനാളിവിടെ അധ്വാനിച്ചു അവരുടെ നാട്ടിലൊരു ചെറിയ,കൂരവച്ചു.
ശിഷ്ടകാലം പട്ടിണിയില്ലാതെ അവിടെപ്പോയി രണ്ടാൾക്കും ഒരുമിച്ചു ജീവിച്ചു മരിക്കണം അതായിരുന്നു അവരുടെ ആഗ്രഹം. അവരുടെ ആഗ്രഹം പൊലെതന്നെ വല്യ തരക്കേടില്ലാത്തൊരു വീട് അവർ ഫിലിപ്പിയൻസിൽ വച്ചു ,
ഇനി തിരിച്ചു പോയവിടെ ജീവിക്കാമെന്ന തീരുമാനമെടുത്തപ്പോൾ ചെറുതായിരുന്ന അവരുടെ മക്കൾ യൂണിവേസിറ്റികളിൽ പോകാൻ പ്രായമായി . അമ്മയുടെയും അപ്പന്റെയും കൂടെ ഫിലിപ്പിയൻസിലേക്കില്ല എന്നവർ കട്ടായം പറഞ്ഞു …മക്കളെ തന്നെ ഈ തിരക്കേറിയ നഗരത്തിൽ ഒറ്റക്കാക്കി പോകാൻ അവർക്കു മനസ്സുവന്നില്ല .
അതിനാൽ മക്കളുടെ യൂണിവേഴ്സിറ്റി പഠിത്തം കഴിഞ്ഞവരൊരു ജോലിക്കു കേറുമ്പോൾ അവരെ ഇവിടെ നിർത്തി പോകാമെന്ന് രണ്ടാളും ഉറപ്പിച്ചു അവരുടെ സ്വപനം മാറ്റിവച്ചു . അങ്ങനെ മക്കളുടെ പഠിത്തം കഴിഞ്ഞു, കല്യാണം കഴിഞ്ഞു , കുഞ്ഞുങ്ങളുണ്ടായി,
തങ്ങളുടെ കൊച്ചുമക്കളുടെ മുഖം കണ്ടതോടെ അവരുടെ തിരിച്ചുപോകൽ പിന്നെയും സ്വപനം മാത്രമായി മാറി. കാരണങ്ങളോരോന്നെ വന്നു വന്നവർ ഇനി അവർക്കൊരുമിച്ചു ജന്മനാടിന്റെ കാറ്റേറ്റ് മരിക്കണമെന്ന്നുറപ്പിച്ചു അവരുടെ അറുപതാമത്തെ വയസ്സിൽ തന്നെ റിട്ടയർമെന്റ് ചെയ്തു .
എങ്ങനെയെങ്കിലും നാട്ടിൽ പോയി അവർ വച്ച പുരയിടത്തിൽ ചെറിയ കൃഷിയൊക്കെ ചെയ്തു ജീവിക്കാമെന്ന മോഹന കരാറിൽ ഒരു ചായക്കോപ്പു മോന്തിക്കൊണ്ടവർ തീരുമാനിച്ചു. ഒന്ന് രണ്ടു ആഴ്ചക്കുള്ളിൽ പെട്ടെന്നൊരുദിവസം അമ്മക്ക് ഡിമെൻഷ്യ (മറവിരോഗം ) പിടിപെട്ടു .
അമ്മക്ക് മറവിയുടെ അസുഖം പിടിപെട്ടപ്പോൾ അവരുടെ ചീട്ടുകൊട്ടാരംത്തിന് വിള്ളലേറ്റത് ആ അപ്പൻ മാത്രം മനസിലാക്കി . തന്റെ സഹധര്മിണിയെ എന്ത് വിലകൊടുത്തും തങ്ങൾ കണ്ട സ്വപ്‍ന സാക്ഷാത്കാരം നേടിയെടുക്കുമെന്ന് അപ്പൻ മനസ്സിലുറപ്പിച്ചു .
അമ്മയുമായി വിമാനം കേറാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കവേയാണ് പിന്നെയും വില്ലൻ കൊറോണയുടെ വേഷമണിഞ്ഞു അവർക്ക് വിലങ്ങുതടിയായത്. എന്തുകൊണ്ടോ കൊറോണ വേഗം അപ്പനെ പിടിമുറുക്കി ,
നാട്ടിൽ അമ്മയുമായി പോകാൻ ദിവാസ്വപ്‌നം കണ്ട അപ്പനെ കൊറോണ പാടെ വിഴുങ്ങി . തന്റെ പ്രിയതമന്റെ ശൂന്യത പോലും മനസിലാകാതെ ആ ‘അമ്മ അവിടെല്ലാം ചുറ്റിക്കറങ്ങിയും ,
പിറുപിറുത്തും കഴിഞ്ഞുകൂടി. അങ്ങനെയിരിക്കുമ്പോൾ അവരുടെ ചെറിയ കുഞ്ഞിനെ കാണാൻ വന്ന സോഷ്യൽ വർക്കർ മറവി ബാധിച്ച അമ്മയെ കാണുകയും ‘അമ്മയെ പൊടികുഞ്ഞുങ്ങൾ ഉള്ളിടത്തു നിർത്തുന്നത് സേഫല്ല എന്ന് പറഞ്ഞു അവരെ ഒരു ഡിമെൻഷ്യ ഹോമിൽ ആക്കി…
ആ അമ്മയിന്നും കെയർഹോമിന്റെ ഏതോ ചാരുകസേരയിലിരുന്നു തന്റെ മോഹങ്ങൾ എണ്ണിയെടുക്കാൻ പാടെ പാടുപെടുന്നു.. ഇത് പറഞ്ഞു തീരുമ്പോളത്തേക്കും ആ മകളുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി.
ഓരോ പ്രവാസിയുടെയും മോഹങ്ങൾ ഇങ്ങനാണ് …വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുന്ന ചില മോഹങ്ങൾ.. അതാണ് സമയം ആരെയും കാത്തുനിൽക്കില്ല…
ചില സിനിമകൾ കാണാറില്ലേ ഒട്ടും പ്രതീക്ഷിക്കാതെ ഇനിയുമെന്തോ ഉണ്ടെന്ന് കരുതിയിരിക്കുമ്പോൾ "The End" എന്ന് എഴുതി അവസാനിക്കുന്നത് . അതേപോലൊക്കെ തന്നെയാണ് നമ്മുടെ നാളെ നാളെ പ്രതീക്ഷിക്കാതൊരു ദിവസം “Rest in peace ” എന്നൊരു ടൈറ്റിലിൽ വന്നവസാനിക്കുന്നത്..
എഴുതിയത് : ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.