വാഹനമോഷണ പരമ്പര; കോഴിക്കോട്‌ പ്രായപൂർത്തിയാകാത്ത ഏഴുപേർ പിടിയിൽ

ബേപ്പൂർ പുതിയലത്ത് ക്ഷേത്രത്തിനുസമീപം, ബീച്ചിൽ സീക്യൂൻ ഹോട്ടലിനുസമീപം, ഓപ്പൺ സ്റ്റേജ്, വെസ്റ്റ്ഹിൽ കനകാലയ ബാങ്ക്‌,  ഹൈലൈറ്റ് മാൾ എന്നിവിടങ്ങളിൽനിന്ന്‌ മോഷണംപോയ ബൈക്കുകൾ ഇവരിൽനിന്ന്‌ കണ്ടെടുത്തു. 




സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ്‌ ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, രാകേഷ് ചൈതന്യം എന്നിവരായിരുന്നു അന്വേഷകസംഘത്തിലുണ്ടായിരുന്നത്.   


അമിതമായ ബൈക്ക് റൈഡ് മോഹവും  ലഹരി ഉപയോഗവും ആർഭാടജീവിതവും കുട്ടികളെ വഴിതെറ്റിക്കുന്നതായി പൊലീസ്.  രാത്രികാലങ്ങളിൽ വീടുവിട്ടിറങ്ങുന്ന കുട്ടികൾ  മോഷ്‌ടിച്ച വാഹനങ്ങളിൽ നൈറ്റ് റൈഡ്‌ നടത്തുകയും വഴിയിൽ കാണുന്ന മറ്റ് ബൈക്കുകൾ മോഷ്ടിക്കുകയുമാണ്  പതിവ്. പൊലീസിനെ കണ്ടാൽ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് രക്ഷപ്പെടും. മോഷ്ടിച്ച വാഹനങ്ങൾ രൂപമാറ്റം വരുത്തി  വ്യാജനമ്പർ വെച്ച്‌ ഓടിക്കും. കുറച്ചുകാലം ഓടിച്ച ശേഷം കുറഞ്ഞ വിലയ്‌ക്ക്  വിൽക്കും.  വാഹനങ്ങളിൽ ചിലത് സ്വന്തം വീട്ടിൽ വെച്ച് പൊളിച്ചിട്ടും രക്ഷിതാക്കൾ  അറിഞ്ഞില്ലെന്നതാണ്‌ പ്രധാനം.

സമീപ കാലങ്ങളിലായി കുട്ടികൾ കൂടുതലായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്‌പാൽ മീണ പറഞ്ഞു. രക്ഷിതാക്കളോട് ചോദിച്ചതിൽ കൂടുതൽ കുട്ടികളും  രക്ഷിതാക്കളെ അനുസരിക്കാതെ കറങ്ങി നടക്കുന്നവരും  ലഹരി ഉപയോഗിക്കുന്നവരുമാണെന്നും ഇത്തരക്കാരെ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും  രാജ്‌പാ‌ൽ മീണ പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !