പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി 23 മുതൽ മെയ് ഏഴുവരെ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലും ജനറൽ കൺവീനർ സഹകരണ ബാങ്ക് പ്രസിഡന്റ് പി പി രഘുനാഥും അറിയിച്ചു. മലബാറിലെ ഏറ്റവും പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രമാണിത്. മലബാറിലെ ആദ്യ ജലസേചനപദ്ധതിയുടെ അണക്കെട്ടും പെരുവണ്ണാമൂഴിയിലാണ്.
അണക്കെട്ടിന്റെ അമ്പതാം വാർഷികത്തിൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 15 ദിവസത്തെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്ത്, ചക്കിട്ടപാറ സഹകരണ ബാങ്ക്, ചക്കിട്ടപാറ വനിതാ സൊസൈറ്റി, ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, വനംവകുപ്പ്, കൃഷിവകുപ്പ്, കെഎസ്ഇബി എന്നിവയാണ് സംഘാടകർ. കാർണിവൽ, എക്സ്പോ, ജലോത്സവം, പുഷ്പമേള, ബോട്ട് യാത്ര, കമ്പവലി മത്സരം, കളരി പ്രദർശനം, മത്സ്യ പ്രദർശനം, വനയാത്ര, ട്രക്കിങ്, പുസ്തകോത്സവം, പ്രകൃതി ചിത്രരചന എന്നീ പരിപാടികൾ സംഘടിപ്പിക്കും. ഇക്കോ ടൂറിസം പവിലിയൻ, കളരിഗ്രാമം, ഫുഡ് കോർട്ട്, തേൻ പവിലിയൻ എന്നിവയുമുണ്ടാകും.23ന് വൈകിട്ട് അഞ്ചിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ പങ്കെടുക്കും. ടി പി രാമകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനാകും.
ചക്കിട്ടപാറ പഞ്ചായത്തിലെ ഒരുവീട്ടിൽ നിന്ന് 200 രൂപയുടെ ടിക്കറ്റിൽകുടുംബാംഗങ്ങൾക്ക് മുഴുവൻ പരിപാടികൾ കാണാം. പുറത്തുനിന്നെത്തുന്നവർക്ക് 50 രൂപ പ്രവേശന ഫീസുണ്ടാകും. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ എം ശ്രീജിത്ത്, പഞ്ചായത്തംഗം കെ എ ജോസ് കുട്ടി, ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ കെ രഞ്ജിത്ത്, പി സി സുരാജൻ, എ ജി രാജൻ, ബോബി കാപ്പുകാട്ടിൽ, വിജു ചെറുവത്തൂർ, സെമിൽ ഹാശ്മി എന്നിവരും വാർ ത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഉദ്‌ഘാടന ദിവസംനവ്യ നായരുടെ നൃത്തം23ന് വൈകിട്ട് ഏഴിന് നടി നവ്യ നായരുടെ നൃത്ത പരിപാടി അരങ്ങേറും. 24ന് വൈകിട്ട് കെപിഎസിയുടെ അപരാജിതൻ നാടകം. 25ന് തദ്ദേശീയരുടെ കലാപരിപാടി. 26ന് അലോഷിയുടെ ഗസൽ രാവ്. 27ന് സുധീർപറവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ. 28ന് തീപ്പന്തങ്ങൾ ഓഡിയോവിഷ്വൽ പ്രസന്റേഷൻ, ഇശൽ നിലാവ്. 29ന് ജില്ലാതല ഗ്രൂപ്പ് ഡാൻസ് മത്സരം, 30ന് സിത്താര കൃഷ്ണകുമാറിന്റെ ഗാനമേള.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.