അയർലണ്ട് മലയാളിയ്ക്ക് ഇന്നലെ E-ഫ്ലോ ടോൾ മെസ്സേജ് തട്ടിപ്പിൽ പണം നഷ്ടമായി. അയർലണ്ടിൽ നടക്കുന്ന തട്ടിപ്പ് മെസ്സേജുകളിൽ ഒന്ന് മാത്രമാണിത്. രാവിലെയും രാത്രിയുമായി നിരവധി അറിയാത്ത നമ്പറുകളുമായി അയർലണ്ടിൽ തട്ടിപ്പുകൾ പുതിയ ഗിമ്മിക്കുകൾ കാണിച്ചു സമീപിക്കുമ്പോൾ അറിയില്ലാത്ത നമ്പറുകളും ഷോർട്ടൻ ചെയ്ത വെബ്സൈറ്റ് ലിങ്കുകളും ഒഴിവാക്കുക. അല്ലാണ്ട് മറ്റു പോം വഴികളില്ല തന്നെ അതിനുദാഹരണമാണ് ഇന്നലെ നടന്ന തട്ടിപ്പ്.
ജോലി കഴിഞ്ഞു മടുത്തുവന്ന ഇദ്ദേഹത്തിന് തലേദിവസം E-ഫ്ലോ ടോൾ ഇമെയിൽ വന്നിരുന്നു. നിങ്ങൾക്ക് ടോൾ ഉണ്ട് അത് അടയ്ക്കണം. ശരിയാണ് അദ്ദേഹം ടോൾ ഉപയോഗിക്കുന്ന വ്യക്തിയാണ്. എന്നാൽ തലേദിവസത്തെ ഇമെയിൽ ടോൾ മെസ്സേജ് അസൗകര്യം മൂലം പേയ്മെന്റ് ചെയ്യുവാൻ സാധിക്കാതെ വരികയും കാര്യം മറന്നു പോയ ഇദ്ദേഹത്തെ ഓർമിപ്പിക്കാനെന്ന വണ്ണം പിറ്റേ ദിവസം M50 ഈ ഫ്ലോ ടോൾ ന്റെ ഓൺലൈൻ ക്യാഷ് അടയ്ക്കാൻ ഉണ്ടെന്ന് ടെക്സ്റ്റ് മെസ്സേജ് വരികയും തുടർന്ന് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയും എടിഎം കാർഡ് നമ്പറും മൊബൈലിലേക്ക് വന്ന് ടെക്സ്റ്റ് മെസ്സേജ് നമ്പറും എടുത്ത് ആപ്പിൾ പേ വഴി 350 രൂപയുടെ ട്രാൻസാക്ഷൻ നടത്തുകയും ചെയ്തു. സാധു മനുഷ്യൻറെ വിശ്വാസത്തിനു e flow യോട് സാദൃശ്യം പുലർത്തിയ ആപ്പും രെജിസ്റ്ററേഷൻ നമ്പറും ഒക്കെ ആയപ്പോൾ ഒന്നും വിചാരിക്കാതെ കാര്യങ്ങൾ ടൈപ്പ് ചെയ്‌തു കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തി.
തട്ടിപ്പ് പറ്റിയ മലയാളി കുറച്ചുസമയത്തിനുശേഷം ആൾഡീ യിൽ ഷോപ്പിങ്ങിന് പോയപ്പോൾ എടിഎം കാർഡ് ഡിക്ലൈൻ കാണിച്ചതിനെ തുടർന്നാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. മടിക്കാതെ ടോൾ അടച്ചു തന്റെ ഫൈൻ ഒഴിവാക്കുകയാണ് ഇദ്ദേഹം ചെയ്‌തത്. ഇത് തന്നെയാണ് തട്ടിപ്പുകാരും നോക്കിയിരിക്കുന്നത്. പെട്ടെന്നുള്ള മനുഷ്യന്റെ ആകാംഷ ചൂഷണം ചെയ്യപ്പെട്ടു.
അതിനുശേഷം അക്കൗണ്ട് ചെക്ക് ചെയ്‌തപ്പോൾ ആണ് പേയ്മെന്റ് എടുത്തിരിക്കുന്നത് eflow അല്ല മറുതലയ്ക്കൽ ഏതോ ഒരു ആപ്പിൾ പേയുമായി ബന്ധിക്കപ്പെട്ട അക്കൗണ്ട് ആണ് എന്നത് ശ്രദ്ധയിൽ പെട്ടത്. അപ്പോൾ അദ്ദേഹത്തിന് താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാകുകയും ബാങ്കിനെ കോൺടാക്ട് ചെയ്യുകയും കേസു കൊടുത്തു മടങ്ങുകയുമാണ് ഉണ്ടായത്. ബാങ്ക് ട്രാൻസാക്ഷൻ ബ്ലോക്ക് ചെയ്യുകയും അവർ വേരിഫിക്കേഷനുവേണ്ടി പേയ്മെന്റ് തടഞ്ഞു വച്ചിരിക്കുകയുമാണ്. എല്ലാവരും സൂക്ഷിക്കുക എന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. നമ്മുടെ ഒരു നേരത്തെ ആകാംഷ അവർ ചൂഷണം ചെയ്യാം.
eFlow is aware of fraudulent text messages currently circulating regarding unpaid tolls. It is advising anybody who receives such text messages to ignore them and not open any links. eFlow does not ask customers to open any links to confirm payment details.
If you’re unsure of scams and don’t know what to look out for, please see some tips below:
- Be cautious of unsolicited emails or messages. Scammers often use phishing emails or messages to obtain personal information or trick you into clicking on a malicious link.
- Verify the identity of the sender. Scammers often impersonate legitimate businesses or organisations, so double-check the sender’s email address or contact information.
- Keep your software up-to-date. Software updates often include security patches that can protect you from new threats.
- Be wary of too-good-to-be-true offers or deals. Scammers often use these tactics to lure victims into giving them money or personal information.
- Research the company or organisation before making a purchase or providing personal information. Check their reviews and reputation online to ensure they are legitimate.
- Monitor your accounts regularly. Check your bank and credit card statements regularly for any unauthorised charges or suspicious activity.
- Trust your instincts. If something seems suspicious or too good to be true, it probably is. Always err on the side of caution and don’t hesitate to seek help or advice if you’re unsure.
പണമടയ്ക്കണമെന്ന് അറിയിച്ചു കൊണ്ട് ടോളുകളുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന തട്ടിപ്പ് വാചക സന്ദേശങ്ങളെക്കുറിച്ച് eFlow ന് മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരം ടെക്‌സ്‌റ്റ് മെസേജുകൾ ലഭിക്കുന്ന ആരോടും അത് അവഗണിക്കാനും ലിങ്കുകളൊന്നും തുറക്കരുതെന്നും നിർദ്ദേശിക്കുന്നു. പേയ്‌മെന്റ് വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിന് ലിങ്കുകളൊന്നും തുറക്കാൻ eFlow ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നില്ല.
Read More: eFlow Fraudulent Text Messages Scam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.