ദുബായ് :യുഎഇയില്‍ കോഴിയിറച്ചിക്കും മുട്ടയ്ക്കും ചട്ടങ്ങള്‍ ലംഘിച്ച് വില വർദ്ധിപ്പിച്ചാല്‍ നടപടിയെന്ന് അധികൃതർ. ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന വിതരണക്കാർക്കും ചില്ലറ വ്യാപാരികള്‍ക്കും കടുത്ത പിഴ ചുമത്തുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അന്യായമായി വില വർദ്ധിപ്പിക്കുന്നവർക്ക് 100,000 ദിർഹത്തില്‍ കുറയാതെ പിഴചുമത്തും. കുറ്റം ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പിഴയെകുറിച്ചുളള കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. റമദാനില്‍ വില വർദ്ധിപ്പിക്കുന്നവരെ നിരീക്ഷിക്കാന്‍ പരിശോധനകള്‍ കർശനമാക്കിയിരുന്നു. റമദാനില്‍ ഇതുവരെ 300 ലധികം പരിശോധനകള്‍ നടന്നു.
പരാതിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 8001222 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം. കോഴി ഉല്‍പന്നങ്ങള്‍ക്ക് 13 ശതമാനം വില വർദ്ധിപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുളളത്. എന്നാല്‍ 35 ശതമാനം വരെ വില വർദ്ധിച്ചുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇടപെടല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.