തിങ്കളാഴ്ച 25-കാരൻ അഞ്ച് സഹപ്രവർത്തകരെ റൈഫിൾ ഉപയോഗിച്ച് വെടിവച്ചു കൊന്നതായി പോലീസ് അറിയിച്ചു. ആക്രമണത്തിൽ മറ്റ് എട്ട് പേർക്ക് പരിക്കേറ്റു, അവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അക്രമം തത്സമയം സംപ്രേക്ഷണം ചെയ്‌തു. പ്രതിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം.
ബാങ്കിലെ മുന്‍ ജീവനക്കാരനായ 25 കാരൻ കോണർ സ്റ്റർജിയനാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. കോണ്‍ഫ്രന്‍സ് റൂമിനകത്ത് തോക്കുമായെത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം ലൈവ് സ്ട്രീം ചെയ്തു. പൊലീസുമായുള്ള വെടിവയ്പ്പിനിടെയാണ് അക്രമിയും കൊല്ലപ്പെട്ടത്.
പൊതുജനങ്ങൾക്കായി ബാങ്കിംഗ് പ്രവർത്തനം ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പാണ് ആക്രമണം ഉണ്ടായത്. അകത്ത് രാവിലത്തെ പതിവ് കോൺഫ്രൻസ് മീറ്റിങ് നടക്കുകയായിരുന്നു. ഈ സമയമാണ് പ്രതി ആക്രമിച്ച് കയറി വെടിവയ്പ്പ് നടത്തിയത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ 10 ദിവസം മുമ്പ് പൊലീസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ 26 കാരനായ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ട്. സംഭവത്തിൽ പൊലീസും എഫ്ബിഐയും അന്വേഷണം തുടങ്ങി.
പ്രസിഡന്റ് ബൈഡൻ ഉൾപ്പെടെ നിരവധി ദേശീയ രാഷ്ട്രീയ നേതാക്കൾ തിങ്കളാഴ്ച ലൂയിസ്‌വില്ലെയിലെ അക്രമത്തെ അപലപിക്കുകയും തോക്ക് നിയമനിർമ്മാണത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.