കൊച്ചി∙ എറണാകുളം ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തത്തെ തുടർന്ന് പുകയുണ്ടായ സാഹചര്യത്തിൽ, ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ പ്രചരണങ്ങളില്‍ ആശങ്കയോ ഭയമോ വേണ്ട. കാരണം ഇങ്ങനെ പ്രചരിപ്പിക്കുന്ന പലതിനും ശാസ്ത്രീയ അടിത്തറയില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പത്താം ദിനവും വിഷപ്പുക ശ്വസിക്കേണ്ടി വരുന്ന ദുര്‍വിധിക്കിടെ ബ്രഹ്മപുരത്തേക്ക് വീണ്ടും മാലിന്യങ്ങള്‍ കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച മുതല്‍ പ്ലാന്റിന് മുന്നില്‍ നാട്ടുകാര്‍ സമരത്തിന്. പ്ലാന്റ് പ്രവര്‍ത്തന ക്ഷമമായതിന് ശേഷമേ മാലിന്യം കൊണ്ടുവരാന്‍ പാടുള്ളൂ എന്ന നിര്‍ദേശം പാലിക്കാതെ പൊലീസിനെ കൊണ്ട് ഭീഷണിപ്പെടുത്തി മാലിന്യം വീണ്ടും എത്തിക്കുന്നതിനെതിരെയാണ് സമരം നടത്തുന്നതെന്ന് കുന്നത്തുനാട് പഞ്ചായത്തംഗവും ബ്രഹ്മപുരം ജനകീയ സമിതി അംഗവുമായ യൂനസ് പറഞ്ഞു. മാലിന്യ വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് സമരം. പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നും ജൈവമാലിന്യങ്ങള്‍ കവചിത വാഹനത്തിലേ കൊണ്ടുവരുവാന്‍ പാടുള്ളൂ എന്നുമുള്ള കോടതിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല. തുറന്ന വാഹനത്തിലാണ് മാലിന്യം കൊണ്ടുവരുന്നത്. പ്ലാന്റിലേക്ക് വരുന്ന മാലിന്യ വാഹനങ്ങള്‍ ജനകീയ സമിതി തടഞ്ഞ് പരിശോധിക്കുമെന്നും യൂനസ് പറഞ്ഞു.
പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഭരണകൂടം ബോധവാന്മാരല്ല. മൂന്ന് മണിക്ക് ശേഷം മഴക്കാറ് പോലെ പുക അന്തരീക്ഷത്തില്‍ തിങ്ങി നില്‍ക്കും. ഇത് ശ്വസിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ശ്വാസംമുട്ടലും ചുമയും അലര്‍ജിയുമൊക്കെ ഉണ്ടാകുന്നുണ്ട്. വിഷപ്പുക ശ്വസിച്ച് 899 പേരാണ് ഇതുവരെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്. അഗ്‌നിശമന സേനാംഗങ്ങള്‍ അടക്കം നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും: മന്ത്രി
ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍, വായുവിന്റെ ഗുണനിലവാരതോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
രോഗാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായി ആധുനിക എയർ ക്വാളിറ്റി മോണിറ്ററിങ് ഡിവൈസസ് എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ രോഗാവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും. ശ്വാസകോശ സംബന്ധിയായ രോഗങ്ങളുടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് വഴി കഴിയും. സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഏകാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്.
കളമശേരി മെഡിക്കല്‍ കോളജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാക്കനാട് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കും. മെഡിസിന്‍, പള്‍മണോളജി, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.
എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും. ഇവിടെ പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് നടത്താനാകും. മൊബൈല്‍ ലാബുകളില്‍ നെബുലൈസേഷനും പള്‍മണറി ഫങ്ഷന്‍ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടി. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുകയെന്ന് മന്ത്രി അറിയിച്ചു.
മാലിന്യക്കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചത് വെല്ലുവിളി ഉയർത്തി എന്നിരുന്നാലും 90 ശതമാനം തീയണച്ചുവെന്ന് കലക്ടർ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.