കേരള റബർ ലിമിറ്റഡ് സ്ഥാപനത്തിനായി നിലം നികത്തുന്നത് വെള്ളൂർ പത്താം വാർഡിനെ വെള്ളകെട്ടിലാക്കും : ബിജെപി

വെള്ളൂർ: കേരള റബർ ലിമിറ്റഡ് സ്ഥാപനത്തിനായി നിലം നികത്തുന്നത് വെള്ളൂർ പഞ്ചായത്തിലെ പത്താം വാർഡിനെ പൂർണ്ണമായി വെള്ളകെട്ടിലാക്കുമെന്ന് ആശങ്കപ്പെടുന്നു. സ്ഥാപനത്തിനായി ചുറ്റുമതിൽ നിമ്മിക്കുബോൾ ജനങ്ങൾ ഇപ്പോൾ പൂർണ്ണ സ്വാതന്ത്ര്യതോടെ ഉപയോഗിക്കുന്നറോഡുകളുടെ കാര്യത്തിൽ കൃത്ത്യമായ തീരുമാനം ഉണ്ടാകണം. 

കേരള റബർ ലിമിറ്റഡ് എംഡിയ്ക്ക് ബിജെപി ഏരിയ ജനറൽ സെക്രട്ടറി ഷിബുക്കുട്ടൻ ഇറുമ്പയം, മണിക്കുട്ടൻ കിഴക്കെപ്പൊതി എന്നിവർ ബിജെപി ശക്തി കേന്ദ്ര സമ്മേളനത്തിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം നൽകി. 900 ഏക്കർ പ്രദേശത്തുനിന്നും 200 ഏക്കറിൽ ഒഴുകി യെത്തിയിരുന്ന വെള്ളം 20 ഏക്കറിൽ  സംഭരിക്കുമെന്ന പദ്ധതി അപ്രായോഗികമാണ്. ഇങ്ങനെ ചെയ്താൽ ജനവാസ മേഖലയിൽ വെള്ളകെട്ടായിമാറും. ആയതു താഴെപറയുന്ന നിർദ്ദേശങ്ങൾ പരിഗണിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

കത്തിന്റെ പൂർണ്ണ രൂപം  

 To

ശ്രീമതി. ഷീലാതോമസ് 

ചെയർപേഴ്സൺ &  മാനേജിംഗ് ഡയറക്ടർ

കേരള റബ്ബർ ലിമിറ്റഡ് എൻ.പി.നഗർ പി.ഓ

വെള്ളൂർ


മാഡം,

വിഷയം: കേരള റബ്ബർ ലിമിറ്റഡ് നിർമ്മാണ പ്രവർത്തനങ്ങൾ മൂലം വെള്ളൂർ നിവാസികളുടെ ആശങ്ക കൾ സംബന്ധിച്ച്;

ടി സ്ഥാപനത്തിനായി നിലം നികത്തുന്നത് വെള്ളൂർ പഞ്ചായത്തിലെ പത്താം വാർഡി പൂർണ്ണമായി വെള്ളകെട്ടിലാക്കുമെന്ന് ആശങ്ക പ്പെടുന്നു. സ്ഥാപനത്തിനായി ചുറ്റുമതിൽ നിമ്മിക്കുബോൾ ജനങ്ങൾ ഇപ്പോൾ പൂർണ്ണ സ്വാതന്ത്ര്യതോടെ ഉപയോഗിക്കുന്നറോഡുകളുടെ കാര്യത്തിൽ കൃത്ത്യമായ തീരുമാനം ഉണ്ടാകണം.  സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങുബോളുണ്ടാകുന്നപാരിസ്ഥിതിക മലിനീകരണ ത്തിലും ആശങ്ക രേഖപ്പെടുത്തുന്നു.

താങ്കൾ ചുമതലപ്പെട്ടുത്തിയ ഏജൻസി നടത്തി യ പഠനത്തിൽ വർഷകാലത്ത് 900ഏക്കർ സ്ഥലത്തെ വെള്ളമാണ് നിർദ്ദിഷ്ട സ്ഥലത്ത് ഒഴുകി എത്തുന്ന ത്.ഈ വെള്ളം ഈ സ്ഥലത്തിന്റെ കിഴക്ക് ,പടിഞ്ഞാറ് ഭാഗത്തുകൂടി തെക്ക് ഭാഗത്ത് തയ്യാർ ചെയ്യുന്ന സ്ഥലത്തിക്കാനാണ് പദ്ധതി യെന്ന് മനസിലാക്കുന്നു. 900 ഏകർ പ്രദേശത്തുനിന്നും200 ഏക്കറിൽ ഒഴുകി യെത്തിയിരുന്ന വെള്ളം 20 ഏക്കറിൽ എങ്ങനെ സംഭരിക്കുമെന്ന പദ്ധതി അപ്രായോഗികമാണ്. ഇങ്ങനെ ചെയ്താൽ ജനവാസ മേഖലയിൽ വെള്ളകെട്ടായിമാറും. ആയതു താഴെപറയുന്ന നിർദ്ദേശങ്ങൾ പരിഗണിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

1.  വർഷകാലത്ത് 900 ഏക്കറിൽ നിന്ന് നിർദ്ദിഷ്ട സ്ഥലത്തേക്ക് ഒഴുകി എത്തുന്ന വെള്ളതിന്റെ അളവ് കുറക്കണം. പകരം ഈ വെള്ളം നേരെ മൂവാറ്റുപുഴ ആറ്റിലേക്ക് ഒഴുകി വിടണം. അതിനായി പുതിയ കനാലുകൾ നിർമ്മിക്കണം. വെള്ളൂർ ജംഗ്ഷനിൽ റെയിൽ വേ സ്ഥലത്ത് എത്തുന്ന വെള്ളം കനാൽ നിർമ്മിച്ച് പുഴയിലേക്ക് ഒഴുകി വിടുന്നതിനു സാധിക്കുമൊയെന്ന്  റെയിൽവേ യുമായി ചർച്ച നടത്തണം. നിർദ്ദിഷ്ട സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗംമുതൽപുഴവരെ പൈപ്പ് ലൈൻ റോഡ് സൈഡിൽ പുതിയ ഓട നിർമ്മിക്കണം.തെക്കെ മുണ്ടകപാടത്തുനിന്നും വെള്ളം പുഴയിലേക്ക് ഒഴുക്കുന്ന ഇതിനായി പാരായിപടി-കോഴിപാടംറോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കണം. കുടാതെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലുള്ള തോടുകൾ വൃത്തിയാക്കി ജലനിർഗ്ഗമന മാർഗങ്ങൾ ഒരുക്കുക. അതിനായി പഞ്ചായത്ത് അധികൃതർ, പൊതുപ്രവർത്തകർ, സന്നദ്ധ സംഘടനകളുടെ സഹായം തേടണം. 

2.     റയിൽവെ അടി പാതമുതൽ ചന്തപാലം-മുളകുളം റോഡ് വരെയുള്ള റോഡ് പൂർണ്ണ മായി ഗതാഗത യോഗ്യമാക്കി ജനങ്ങൾ ക്ക് നൽകണം.റബ്ബർ പാർക്കിന്റെ പടിഞ്ഞാറെ  അതിരിലുടെ പുതിയറോഡ് മുതൽ പൈപ്പ് ലൈൻ റോഡ് വരെ ഒരു സമാന്തര റോഡ് നിർമ്മിക്കണം. റോഡുകളുടെ കാലാകാലമുള്ള അറ്റകുറ്റപ്പണി കൾ കന്പനി തന്നെ നടത്തണം.

കുതാതെ ഇപ്പോൾ ചില കുടുംബങ്ങൾ മറ്റ് വഴികളില്ലാത്ത അതുകൊണ്ട് കമ്പ നിയുടെ സ്ഥലം വഴിയായി ഉപയോഗിച്ചിരുന്നത്  തുടർന്നും അനുവദിച്ചു നൽകണം. 

3.   പുതിയ സ്ഥാപനങ്ങളുടെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പൂർണ്ണ മായും പ്രവർത്തികുന്നുണ്ടോ എന്ന് പരിശോധിക്കാൻ കമ്പ നി പ്രതിനിധി കൾ,മലിനീകരണ നിയന്ത്രണബോർഡ് ഉദ്ധ്യോഗസ്ഥർ, 9,10 വാർഡ് സഭകൾ നിർദ്ദേശിക്കുന്ന പ്രതിനിധി കൾ എന്നിവരടങ്ങുന്ന സമിതിക്ക് അധികാരം നൽകണം.

4.     റബ്ബർ ലിമിറ്റഡിന് വേണ്ടി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രദേശ വാസികൾക്ക് മുന്ഗണന നൽകണം.അവർക്ക് നിയമമനുസരിച്ചുള്ള കൂലി ലഭ്യമാക്കണം.

കമ്പനികൾ പ്രവർത്തിച്ചു തുടങ്ങുമ്പോളും യോഗ്യത യുടെ അടിസ്ഥാനത്തിൽ നിയമനത്തിന് മുൻഗണന നൽകണം. മേൽപറഞ്ഞ കാര്യങ്ങൾ അങ്ങയുടെ പരിഗണനക്കായി സമർപ്പിക്കുന്നു.


ഷിബുകുട്ടൻ

ജനറൽസെക്രട്ടറി

ബിജെപി ഏരിയ കമ്മിറ്റി

വെള്ളൂർ






ശക്തി കേന്ദ്ര സമ്മേളനത്തിൽ ബിജെപി വെള്ളൂർ ഏരിയ പ്രസിഡന്റ് വൈക്കം മനോജ് അധ്യക്ഷത വഹിച്ചു. 

മണ്ഡലം പ്രസിഡന്റ് പി.സി ബിനേഷ് കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് പി.വി സുനിൽ ബാബു, മണ്ഡലം കമ്മിറ്റി അംഗംങ്ങളെ ടികെ സുനിൽകുമാർ, ഏരിയ ജനറൽ സെക്രട്ടറി ഷിബുക്കുട്ടൻ ഇറുമ്പയം, മണിക്കുട്ടൻ കിഴക്കെപ്പൊതി, സുരേന്ദ്രൻ കപ്പാട്ടി പറമ്പിൽ, ബി.എസ് കെവിൻ എന്നിവർ പ്രസംഗിച്ചു.  സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങുബോഴുണ്ടാകുന്ന പാരിസ്ഥിതിക മലിനീകരണത്തിലും ബിജെപി ശക്തി കേന്ദ്ര സമ്മേളനത്തിൽ  ആശങ്ക രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !