ന്യൂഡൽഹി: കേരളത്തിലേക്ക് പുതിയതായി തുടങ്ങുവാന്‍ റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്ത എറണാകുളത്തു നിന്നും കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള സ്പെഷ്യല്‍ ട്രെയിനിനു പകരം ആഴ്ചയില്‍ രണ്ട് ദിവസം സ്ഥിരമായി സര്‍വീസ് നടത്തുന്നതിനും, ശബരിമലയും തിരുപ്പതിയുമായി ബന്ധപ്പെടുത്തി ചെങ്ങന്നൂരില്‍ നിന്നും തിരുപ്പതിയിലേക്കു നിര്‍ദ്ദേശിച്ച എക്സ്പ്രസ്സ് ട്രെയിന്‍ കൊല്ലത്തു നിന്നും ആരംഭിക്കാനും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അംഗീകാരം നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
റെയില്‍വേ ബോര്‍ഡ് ഔദ്യോഗികമായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിനു ശേഷം എറണാകുളം -കോട്ടയം -വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് സതേണ്‍ റെയില്‍വേയും കൊല്ലം- ചെങ്ങന്നൂര്‍ വഴി തിരുപ്പതിക്കുള്ള എക്സ്പ്രസ്സ് ട്രെയിന്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുമാണ് ട്രെയിനുകള്‍ ഓടുന്നതിന്റെ തീയതികൾ പ്രഖ്യാപിക്കേണ്ടതെന്നും എംപി അറിയിച്ചു.
എറണാകുളം - വേളാങ്കണ്ണി ട്രെയിന്‍ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും എറണാകുളത്തും നിന്നും ചൊവ്വാഴ്ചയും ഞായറാഴ്ചയും വേളാങ്കണ്ണിയില്‍ നിന്നും സര്‍വീസ് നടത്തുന്നതാണ്. എറണാകുളത്തു നിന്നും ഉച്ചക്ക് 12.35നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. വേളാങ്കണ്ണിയില്‍ നിന്നും വൈകുന്നേരം 6.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം 12ന് എറണാകുളത്ത് എത്തിച്ചേരും. നിലവില്‍ സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തുന്ന എല്ലാ സ്റ്റോപ്പുകളിലും ഈ ട്രെയിന്‍ നിര്‍ത്തുന്നതാണ്.
ആഴ്ചയില്‍ രണ്ടു ദിവസം തിരുപ്പതിയില്‍ നിന്നും കൊല്ലത്തേക്ക് സര്‍വീസ് നടത്തുന്ന തിരുപ്പതി - കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് തിരുപ്പതിയില്‍ നിന്നും പുറപ്പെടുന്നത്. ഈ ട്രെയിന്‍ കൊല്ലത്തു നിന്നും ബുധനാഴ്ചയും ശനിയാഴ്ചയുമാണ് തിരുപ്പതിക്കു പോകും. കൊല്ലത്തു നിന്ന് വെളുപ്പിന് 3.20ന് പുറപ്പെട്ട്, പിറ്റേദിവസം രാവിലെ 10ന് തിരുപ്പതിയില്‍ എത്തിച്ചേരും. തിരുപ്പതിയില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.40 മണിക്ക് പുറപ്പെട്ട്, പിറ്റേദിവസം 6.20ന് കൊല്ലത്ത് എത്തിച്ചേരും.
മധ്യതിരുവിതാംകൂറില്‍ നിന്നും തിരുപ്പതിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ക്കും ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരുപ്പതിയിലെത്തി അവിടെ നിന്നും ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന ഭക്തര്‍ക്കും പ്രയോജനം ചെയ്യുന്ന വിധത്തിലാണ് തിരുപ്പതിയെയും ശബരിമലയെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ ട്രെയിന്‍.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഗരീബ് രഥ് എക്സ്പ്രസ്സിനും (12201-12202), കൊച്ചുവേളി നിസാമുദ്ദീന്‍ എക്സ്പ്രസ്സിനും (22653-22654) സ്റ്റോപ്പുകള്‍ അനുവദിക്കും. ചങ്ങനാശേരിയില്‍ നിന്നും കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകള്‍ക്കു സ്റ്റോപ്പില്ലാത്തതു മൂലം ഗോവ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന വിശ്വാസികള്‍ക്കുള്ള ബുദ്ധിമുട്ടു കൂടി കണക്കിലെടുത്താണ് ഈ രണ്ടു ട്രെയിനുകള്‍ക്കു സ്റ്റോപ്പനുവദിച്ചത്.
തിരുവന്തപുരത്തു നിന്നും പാലക്കാട് വഴി മധുരയിലേക്ക് പോകുന്ന അമൃത എക്സ്പ്രസ്സ് രമേശ്വരത്തേക്കും തിരുനെല്‍വേലിയില്‍ നിന്നും നിന്നും പാലക്കാട് വരെ സര്‍വീസ് നടത്തുന്ന പാലരുവി എക്സ്പ്രസ്സ് തൂത്തുക്കുടിയിലേക്കും പുനലൂര്‍ - ഗുരുവായൂര്‍ ട്രെയിന്‍ മധുരയിലേക്കും നീട്ടുവാനുള്ള ബോര്‍ഡിന്റെ ശുപാര്‍ശയും അംഗീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.