പന്തളം: പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനും ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി അംഗവുമായ ജെ.നന്ദകുമാർജിയുടെ വന്ദ്യമാതാവ് തോന്നല്ലൂർ കെ.എൻ.സദനത്തിൽ ജെ.ലീലാഭായി അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച മൂന്നിന് തോന്നല്ലൂർ കെ.എൻ.സദനം വീട്ടുവളപ്പിൽ.
എൻ.എസ്.എസ്. ബോയ്‌സ് ഹൈസ്‌കൂൾ റിട്ട. ക്ലാർക്കാണ്. ഭർത്താവ്: റിട്ട. അധ്യാപകൻ തട്ടയിൽ മണവത്ത് കുടുംബാംഗം പരേതനായ ജഗന്നാഥൻ നായർ.
ആർ.എസ്.എസ്. അഖില ഭാരതീയ കാര്യകാരി സദസ്യനും, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനും, ആർ.എസ്.എസ്. മുൻ അഖിലേന്ത്യാ സഹപ്രചാർ പ്രമുഖുമായ ജെ.നന്ദകുമാറിന്റെ അമ്മയാണ്. മറ്റൊരുമകൻ: ജെ.കൃഷ്ണകുമാർ (റിട്ട. എൻജിനീയർ, ഗ്രാമപ്പഞ്ചായത്ത്, അഖില ഭാരത അയ്യപ്പസേവാസമാജം ജില്ലാ വൈസ് പ്രസിഡന്റ്, ആർ.എസ്.എസ്. ജില്ലാ കാര്യകാരി അംഗം).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.