‘ഞാന്‍ എഴുതൂല,മെസ്സിയെ ഇഷ്ടമല്ല.’ ആരാധികയുടെ ചോദ്യപേപ്പറും ഉത്തരവും വൈറൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഡി ഡി ഇ,

മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ ചില സ്കൂളുകളിലെ നാലാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്. അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് നെയ്മര്‍ ആരാധികയായ വിദ്യാര്‍ത്ഥിനി ഉത്തരമെഴുതാന്‍ വിസമ്മതിച്ച്‌ വിയോജനക്കുറിപ്പ് എഴുതിയത് വൈറലാവുകയായിരുന്നു.

‘ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല.’ എന്നായിരുന്നു മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞു നെയ്മര്‍ ആരാധിക ഉത്തരക്കടലാസില്‍ എഴുതിയത്. കുട്ടിയുടെ ചിത്രവും ഉത്തരക്കടലാസും ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫുട്ബോളിന് ഏറെ ആരാധകരുള്ള കേരളത്തില്‍ അര്‍ജന്റീന, ബ്രസീല്‍ ആരാധകരും വിഷയം ഏറ്റുപിടിച്ചിരുന്നു. 

നെയ്മര്‍ ആരാധികയുടെ ചോദ്യപേപ്പറും ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഡിഇ.ഉത്തരക്കടലാസ് എങ്ങനെയാണ് വൈറലായതെന്ന് സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ഇക്കാര്യത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ സ്കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !