ആധാരം എഴുത്തുകാർ പാലിക്കേണ്ട നിബന്ധനകൾ ???

ആധാരം എഴുത്തുകാരും പാലിക്കേണ്ട നിബന്ധനകൾ  ????

1960 ലെ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ലൈസൻസ് റൂളിലെ വ്യവസ്ഥകൾ പ്രകാരമാണ്   ആധാരമെഴുത്തുകാർ പ്രവർത്തിക്കേണ്ടത്. എല്ലാ ആധാരം എഴുത്തുകാരും പാലിക്കേണ്ട നിബന്ധനകൾ താഴെ കൊടുക്കുന്നു.

1. എല്ലാം ആധാരം എഴുത്ത് ആപ്പീസുകളിലും എഴുത്ത് ഫീസ് പൊതുജനങ്ങൾക്ക് കാണത്തക്ക രീതിയിൽ പ്രദർശിപ്പിച്ചിരിക്കണം.

2. പ്രദർശിപ്പിച്ചിരിക്കുന്ന ഫീസ് പട്ടികയിൽ കൂടുതൽ ഫീസ് വസൂലാക്കരുത്.

3. എഴുത്ത് ഫീസിന് കൃത്യമായി രസീതുകൾ നൽകേണ്ടതാണ്. രസീത് നിങ്ങളുടെ അവകാശമാണ്. തരുവാൻ വിസമ്മതിക്കുകയാണെങ്കിൽ GST കമ്മീഷണർക്കും പരാതി കൊടുക്കാം.

4. ആധാരം എഴുത്തുകാർ യാതൊരു കാരണവശാലും സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരുടെ പേരിൽ കക്ഷികളിൽ നിന്ന് യാതൊരു തുകയും ആവശ്യപ്പെടുകയോ വസൂലാക്കുകയോ ചെയ്യരുത്.

5. ആധാരം എഴുത്തുകാരുടെ പേരും ലൈസൻസ് വിവരവും രേഖപ്പെടുത്തിയ ബോർഡുകൾ അവരവരുടെ ഓഫീസിൽ പ്രദർശിപ്പിക്കേണ്ടതാണ്.

 Fees Details https://keralaregistration.gov.in/

 6. ഫീസ് പട്ടികയിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ അമിത ഫീസ് ഈടാക്കുക, ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരണമായി ആധാരങ്ങൾ തയ്യാറാക്കാതിരിക്കുക,  യഥാർത്ഥ വസ്തുതകൾ മറച്ചു വച്ച ആധാരം തെറ്റായ രീതിയിൽ തയ്യാറാക്കുക, പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുക എന്നീ പരാതികൾ രജിസ്റ്റർഡ് പോസ്റ്റിൽ സമർപ്പിക്കേണ്ടത് 

DIG ഓഫ് രജിസ്ട്രേഷൻ, ഓഫീസ് ഓഫ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ, തിരുവനന്തപുരം -35  എന്ന വിലാസത്തിലാണ്..

മേൽപ്പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ L1-22657/94  എന്ന നമ്പറിൽ  സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

സേവനത്തിൽ വന്ന അപാകത, Unfair Trade Practice എന്നിവ സൂചിപ്പിച്ചുകൊണ്ട്  ഗുണഭോക്താക്കൾക്ക് പരാതിയുമായി ഉപഭോക്ത കമ്മീഷനെയും സമീപിക്കാവുന്നതാണ്.

കടപ്പാട് : Adv. K. B Mohanan, 9847445075
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !