കൽപ്പറ്റ : അപകീര്‍ത്തി കേസില്‍ സൂറത്ത് കീഴ്‌ക്കോടതി വിധിയെ തുടർന്ന് എം പി സ്ഥാനം നഷ്ടമായ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പാര്‍ലിമെന്റ് സെക്രട്ടേറിയറ്റ് നടപടിയില്‍ പ്രതിഷേധിച്ചും വയനാട്ടിൽ വൻ ജന പങ്കാളിത്തത്തോടെ പന്തം കൊളുത്തി പ്രകടനവുമായി യൂത്ത് കോൺഗ്രസ്സ്. പീപ്പിൾസ് മാർച്ച് എന്ന പേരിലാണ് രാഹുൽ ഗന്ധിയുടെ മണ്ഡലമായ വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയെ പുളകം കൊള്ളിച്ചുകൊണ്ട് പന്തം കൊളുത്തി പ്രകടനം നടന്നത്.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ശാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ ശംസാദ് മരക്കാർ, അമൽ ജോയി തുടങ്ങിയവർ നേതൃത്വം നൽകി.
അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് നേരത്തെയും നിരവധി തവണ കൽപ്പറ്റയിൽ പ്രകടനങ്ങൾ നടന്നിരുന്നു. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി കൂടുതൽ മുന്നൊരുക്കത്തോടെയും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലുമാണ് ഇന്നത്തെ പ്രകടനം നടന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ജനപങ്കാളിത്തം കൊണ്ട് പന്തം കൊളുത്തി പ്രകടനം ജനശ്രദ്ധ ആകർശിച്ചു. കേന്ദ്ര ഭരണത്തിനെതിരെ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ മുഴങ്ങി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് രാത്രി എട്ടരയോടെ ആരംഭിച്ച മാര്‍ച്ചിന് പുതിയ സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സമാപനം.
രാഹുൽ ഗാന്ധി എം.പിക്കെതിരെയുണ്ടായ കോടതി വിധിയിൽ പ്രതിഷേധിച്ച് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ നയിച്ച നൈറ്റ് മാർച്ച്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.