യുഎസില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റിലും പേമാരിയിലും 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ കാണാതായി. വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ പല പ്രദേശങ്ങളും ഇരുട്ടിലാണ്. അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 26 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി മുഴുവൻ മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റ് നാശത്തിന്റെ പാത തുടർന്നു.
കുറഞ്ഞത് 26 പേരെങ്കിലും കൊല്ലപ്പെടുകയും കെട്ടിടങ്ങൾ തകർക്കുകയും ആയിരക്കണക്കിന് വീടുകൾ ഇരുട്ടിൽ മുങ്ങുകയും ചെയ്തു. മിസിസിപ്പിയിലെ 2000 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.
ഞായറാഴ്ച അലബാമ അതിർത്തിയിൽ ജോർജിയയിലെ കാനൺവില്ലിനടുത്ത് മറ്റൊരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചു, "കാര്യമായ നാശനഷ്ടങ്ങൾ" അവശേഷിപ്പിച്ചതായി ലഗ്രാഞ്ച് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു. തിരച്ചിൽ, രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുമ്പോഴും, ഞായറാഴ്ച തെക്കിന്റെ ചില ഭാഗങ്ങളിൽ കഠിനമായ കാലാവസ്ഥ വീണ്ടും അലയടിച്ചു.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കൂടുതല്‍പ്പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനയെ വിന്യസിച്ചെന്ന് മിസിസിപ്പി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
ജനങ്ങളെ സംരക്ഷിക്കാനാവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിലുണ്ടായ നഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മിസിസിപ്പിയിലെ ജാക്‌സണില്‍ നിന്ന് 96 കിലോമീറ്റര്‍ അകലെ, വടക്കുകിഴക്കന്‍ മേഖലയിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. മിസിസിപ്പിയുടെ ഉള്‍നാടന്‍ പട്ടണങ്ങളായ സില്‍വര്‍സിറ്റിയിലും റോളിങ് ഫോര്‍ക്കിലും 113 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലി ആഞ്ഞടിച്ചത്. ദുരന്തസാഹചര്യം കണക്കിലെടുത്ത് മിസിസിപ്പി ഭരണകൂടം അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.