ബംഗളൂരു: ഐ.എസ്.എല്‍ പ്ലേ ഓഫിലെ ആദ്യ ആദ്യ നോക്കൗട്ട് മത്സരത്തില്‍ അധിക സമയത്തേക്ക് നീണ്ട കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്.സി മത്സരത്തില്‍ നിശ്ചിത സമയം ഗോള്‍രഹിതമായി അവസാനിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടത് നാടകീയ രംഗങ്ങള്‍ തിരികൊളുത്തി.
മത്സരത്തിന്റെ 96ാം മിനിറ്റില്‍ ബംഗളൂരു നേടിയ ഗോളിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനു പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കുന്നതിനിടെ അതിവേഗം സുനില്‍ ഛേത്രി കിക്കെടുക്കുകയും ഗോളാകുകയും ചെയ്തു. റഫറി ക്രിസ്റ്റല്‍ ജോണ്‍ ഗോള്‍ അനുവദിക്കുകയും ചെയ്തു. ഈ സമയം ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖന്‍ ഗില്ലും പോസ്റ്റിനു പുറത്തായിരുന്നു.
ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ റഫറിയുമായി തര്‍ക്കിച്ചെങ്കിലും തീരുമാനം പിന്‍വലിക്കാന്‍ തയറായില്ല. പിന്നാലെ പരിശീലകന് ഇവാന് വുകുമനോവിച്ച് താരങ്ങളെ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചു വിളിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ ബംഗളൂരുവിന്റെ മുന്നേറ്റമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണമാണ് കണ്ടത്.ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയതിന് ശേഷം അവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷവും ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാകാതെ വന്നതോടെ ബെംഗളൂരു എഫ് സിയെ മത്സരം വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അവർ സെമിഫൈനലിലേക്ക് മാർച്ച് ചെയ്തു. മുംബൈ സിറ്റി എഫ് സിയാണ് സെമിയിൽ അവരുടെ എതിരാളികൾ.
ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മുന്നേറിയ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. അതോടെയാണ് അധിക സമയത്തേക്ക് കളി നീണ്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ സമനില വഴങ്ങിയ മത്സരത്തിന്റെ അധിക സമയത്താണ് വിവാദമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.