ന്യൂഡല്‍ഹി: ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രൗണിങ്, ജെറ്റ് പാക്ക് സ്യൂട്ട് ധരിച്ച് പരീക്ഷണ പറക്കല്‍ നടത്തുന്ന വീഡിയോ ഇന്ത്യന്‍ എയ്റോ സ്പേസ് ഡിഫന്‍സ് ന്യൂസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിരീക്ഷണത്തിനും രക്ഷാപ്രവര്‍ത്തനത്തിനും സൈന്യത്തെ സഹായിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പരീക്ഷണ പറക്കല്‍ ആഗ്രയിലെ ഇന്ത്യന്‍ ആര്‍മി എയര്‍ബോണ്‍ ട്രെയിനിങ് സ്കൂളില്‍ നടത്തി.
ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രൗണിങ്, ജെറ്റ് പാക്ക് സ്യൂട്ട് ധരിച്ച് പരീക്ഷണ പറക്കല്‍ നടത്തുന്ന വീഡിയോ ഇന്ത്യന്‍ എയ്റോ സ്പേസ് ഡിഫന്‍സ് ന്യൂസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കും ജലാശയത്തിനും മുകളിലൂടെയും പറന്നായിരുന്നു പരീക്ഷണം. 51 കിലോമീറ്റര്‍ പരീക്ഷണ പറക്കല്‍ നടത്തി.
Yesterday, Richard Browning the founder of #Gravity Industries gave a demo of their #Jetpack system to the Indian Army in #Agra.
— Indian Aerospace Defence News (IADN) (@NewsIADN) February 28, 2023
The #IndianArmy has issued the requirement to procure 48 such systems.#IADN pic.twitter.com/0dcEW3hjyb
ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസാണ് ജെറ്റ് പാക്ക് സ്യൂട്ടികള് വികസിപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഏകദേശം 3500 കിലോമീറ്റര്‍ ഇന്ത്യ നിരീക്ഷണം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ജെറ്റ് പാക്ക് സ്യൂട്ട് പരീക്ഷണവും നടത്തിയത്. 48 ജെറ്റ് സ്യൂട്ടുകള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് സേന.
ജെറ്റ് സ്യൂട്ടുകള്‍ സേനയുടെ ഭാഗമാകുന്നതോടെ വിമാനത്തിന്റെ സഹായമില്ലാതെ തന്നെ ഓരോ സൈനികനും ഏത് ദുര്‍ഘട മേഖലകളിലുമെത്താം. ധരിച്ചിരിക്കുന്ന ആള്‍ക്ക് അനായാസം വായുവില്‍ ഉയര്‍ന്ന് പൊങ്ങി പത്ത് കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ജെറ്റ് സ്യൂട്ടുകള്‍ സ്വന്തമാക്കാനാണ് ഇന്ത്യന്‍ സൈന്യം ഒരുങ്ങുന്നത്.
ആയുധധാരിയായ സൈനികന് യഥേഷ്ടം വായുവിലൂടെ സഞ്ചരിക്കാമെന്നതിനാല്‍ അതിര്‍ത്തി നിരീക്ഷണത്തിനും സംരക്ഷണത്തിനും ജെറ്റ് സ്യൂട്ടുകള്‍ മുതല്‍ക്കൂട്ടാകും. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനും ഉപയോഗ പ്രദമാണ്. ഇന്ത്യന്‍ സൈന്യത്തിന് ഏറെ പുതുമയുള്ളതാണെങ്കിലും മറ്റു പല ലോകരാജ്യങ്ങളും നിലവില്‍ ജെറ്റ് സ്യൂട്ടുകള്‍ സൈനികാവശ്യത്തിനായി പരീക്ഷിച്ച് വരുന്നുണ്ട്. ബ്രിട്ടീഷ് നേവിയും റോയല്‍ മറീന്‍സും സംയുക്തമായി ജെറ്റ് സ്യൂട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
വാതക-ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 48 ഓളം ജെറ്റ് പാക്ക് സ്യൂട്ടുകള്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ വാങ്ങാനുള്ള തീരുമാനത്തിലാണ് സൈന്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.