നോയിഡ:∙ ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരിയോൺ ബയോടെക്കിലെ മൂന്ന് ജീവനക്കാർ അറസ്റ്റിൽ.
ഇന്ത്യന്‍ മരുന്നു നിർമാണ കമ്പനിയായ മരിയോണ്‍ ബയോടെകിനെതിരെയായിരുന്നു പരാതി. സ്ഥാപനം നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് അമിത അളവിൽ ഉപയോഗിച്ച കഴിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാംബിയ മറ്റൊരു ഇന്ത്യൻ കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ച് മാസങ്ങൾക്കകമാണ് സമാനമായ പരാതി ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഉണ്ടാകുന്നത്.
ഗുരുതര ശ്വാസകോശ അസുഖങ്ങൾ ബാധിച്ചവരാണ് മരിച്ച കുട്ടികളെന്ന് ഉസ്‌ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഫ് സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പദാര്‍ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -1 സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അമിത ഡോസ് കുട്ടികള്‍ കഴിച്ചതാണ് മരണത്തിനിടയാക്കിയത്.
ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പ് കഴിച്ച് 70 ഓളം കുട്ടികളാണ് ഗാംബിയയിൽ മരിച്ചത്. ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മയില്‍ നിര്‍മിച്ച കഫ്‌സിറപ്പാണ് അന്ന് വില്ലനായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന മെയ്‌ഡെന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ കഫ്സിറപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള പരാതി.
കേന്ദ്രസർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മരിയോൺ ബയോടെക്കിന്റെ ഉത്പന്നങ്ങൾ പരിശോധിച്ചതിൽ 22 എണ്ണം ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. കമ്പനി ഡയറക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. ഓപ്പറേഷൻ തലവൻ തുഹിൻ ഭട്ടാചാര്യ, മാനുഫാക്ചറിങ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിങ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. "
അറസ്റ്റിലായ മൂന്ന് പ്രതികളെ കൂടാതെ, കമ്പനിയുടെ രണ്ട് ഡയറക്ടർമാർ കൂടിയുണ്ട്, അവർക്കായി തിരച്ചിൽ നടക്കുന്നു, അവരും ഉടൻ അറസ്റ്റിലാകും. അവരുടെ പ്രവൃത്തിയിലൂടെ, ഈ ആളുകൾ മനുഷ്യന്റെ ജീവനും മനുഷ്യന്റെ ആരോഗ്യത്തിനും അപകടമുണ്ടാക്കുകയായിരുന്നു," പോലീസ് പറഞ്ഞു.
ഇന്ത്യൻ നിർമിത കഫ് സിറപ്പിനെപ്പറ്റി ആദ്യമായി പരാതിയുമായി രംഗത്തെത്തിയത് ഗാംബിയയായിരുന്നു. നോയിഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക് നിർമിച്ച ഡോക്-1 മാക്സ് കഴിച്ചവർക്കാണു പ്രശ്നമെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം ആരോപിച്ചു ആരോപണം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്‌സ് കൺട്രോളർ ജനറലിന് (ഡിസിജിഐ) നിർദേശം നൽകിയിരുന്നു. മരുന്നു കമ്പനിയായ മാരിയോൺ ബയോടെക്കിൽനിന്ന് ഡിസിജിഐ റിപ്പോർട്ട് തേടിയിരുന്നു. കുട്ടികളുടെ മരണത്തെത്തുടർന്നു 'ഡോക്-1 മാക്സ്' ടാബ്‍ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.