കിട്ടാനുള്ള പണം തിരികെ ചോദിച്ചു; കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മുളകുസ്‌പ്രേ അടിച്ചശേഷം കമ്പികൊണ്ട് തലയ്ക്കടിച്ചു

ചെറുതോണി: പട്ടികജാതിക്കാരനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുമായ മധ്യവയസ്‌കനെ മുളകുസ്‌പ്രേ അടിച്ചശേഷം കമ്പി കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു. 

കരിമ്പന്‍ ആരിമറ്റം മനോജ് ദിവാകരനാ (47) ണ് പരുക്കേറ്റത്. മനോജിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  ഇന്നലെ രാവിലെ  ചെറുതോണി ടൗണിലാണ് സംഭവം.ചെറുതോണി ടൗണിലെ വ്യാപാരികളായ സാബു, സജി എന്നിവരാണ് മര്‍ദിച്ചതെന്ന് മനോജ് പറയുന്നു.

മനോജിന് വീടു വച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ അഞ്ചു ലക്ഷം രൂപയും, മനോജിന്റെ വാഹനം ഈടുവെച്ച് രണ്ടേമുക്കാല്‍ ലക്ഷം രൂപയും പ്രതികള്‍ വാങ്ങിയിരുന്നു. വാഹനം ഓടിയ ഇനത്തിലും പണം ലഭിക്കാനുണ്ട്. ഇപ്പോള്‍ ഈ വാഹനം ഒളിപ്പിച്ചിരിക്കുകയാണ്.ഇതു സംബന്ധിച്ച് ചോദിക്കുന്നതിന് ഇവരുടെ കടയ്ക്കു മുന്നിലെത്തിയപ്പോഴാണ് മുളകുസ്‌പ്രേ അടിച്ചശേഷം ആക്രമിച്ചതെന്ന് മനോജ് പറയുന്നു. ഇതിനു മുന്‍പും മനോജിന്റെ വീടുകയറി ആക്രമിച്ചതു സംബന്ധിച്ച് കേസ് നിലവിലുണ്ട്. എന്നാല്‍, സജി, സാബു എന്നിവര്‍ക്കും പരുക്കുണ്ടെന്നും രണ്ടു കൂട്ടര്‍ക്കുമെതിരെ കേസടുത്തിട്ടുണ്ടെന്നും ഇടുക്കി സി.ഐ ബി. ജയന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !