മൈലാടിക്ക് സമീപം ബൊലേറോ തോട്ടിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക് പരിക്ക്

അറക്കുളം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. അറക്കുളം മൈലാടിക്ക് സമീപം  ബൊലേറോ തോട്ടിലേക്ക് വീണ് ഒരാൾ മരിച്ചു. ഒരാൾക് പരിക്ക്. പ്രവിത്താനം സ്വദേശി  വട്ടമറ്റത്തിൽ  ജിത്തു ജോർജ് (28) ആണ് മരിച്ചത്. സഹായാത്രികൻ രാമപുരം സ്വദേശി  ജോസ് വിനു സാരമായി പരുക്കേറ്റു. 


പാലാ വിസിബിലെ  ജീവനക്കാരായ ഇവർ ചെറുതോണി ഓഫീസിൽ പോയി തിരിച്ച് വരുമ്പോൾ അറക്കുളം മൈലാടിയിൽ വച്ചു, ബുധനാഴ്ച വൈകിട്ട് 6 മണിയോടു കൂടെ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട്  തോട്ടിലേക്ക് മറിയുകയായിരുന്നു. 

ഇടുക്കി ഭാഗത്തേക്ക് പോയ ബസിൽ ഇടിക്കാതെ ഒതുക്കിയതാണ്‌ തോട്ടിൽ പോകാൻ കാരണം.ഈ ഭാഗത്ത് കലുങ്കിനു  വീതി കുറവാണ്. പരുക്കേറ്റ ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതര പരീക്കേറ്റ ജിത്തു ആശുപത്രിയിൽ വച്ചു മരണപ്പെടുകയായിരുന്നു.

കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വി സീബ് എന്ന സൊസൈറ്റിയുടെ വണ്ടിയാണ് സൊസൈറ്റി ആവശ്യത്തിന് പോയി തിരിച്ച് വരുമ്പോഴാണു് അപകടം. 40 അടി താഴ്ച്ചയിലേക്കാണ് വണ്ടിമറിഞ്ഞത്.






🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !