തൊടുപുഴ: കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തൊടുപുഴയിൽ യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ, കോഴിക്കോട് സ്വദേശിനി സരിഗ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മാസമായി സനലിനൊപ്പമായിരുന്നു സരിഗ താമസിച്ച് പോന്നിരുന്നത്. ഇവർ താമസിക്കുന്നിടത്ത് നിന്നുമാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. യുവതി തൊടുപുഴയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്ത് വരികയാണ്. സരിഗയ്ക്കും സനാളിനും കഞ്ചാവ് വിറ്റുകൊണ്ടിരുന്നത് ഇവരുടെ മൂന്ന് സുഹൃത്തുക്കൾ ആയിരുന്നു.
നിയമ വിദ്യാർത്ഥികളായ ഇവരെ മൂന്ന് പേരെയും കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സനലിനും യുവതിക്കും കഞ്ചാവ് നൽകിയിരുന്നതായി വിവരം ലഭിച്ചതാണ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയും യുവാവും കുടുങ്ങിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.