നെടുമ്പാശേരി വിമാനത്താവളത്തില്‍ ടെയ്ക്ക് ഓഫ് ചെയ്യുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ടെയ്ക്ക്  ഓഫ് ചെയ്യുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ്‌ തകര്‍ന്ന് വീണത്.

ഉച്ചയ്ക്ക് 12.20 നാണ് സംഭവം. പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു. റൺവേയിൽനിന്നു ഏതാണ്ട് അഞ്ചു മീറ്റർ മാറിയാണ് അപകടം ഉണ്ടായത്. ഹെലികോപ്ടറിൽ മൂന്നു കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. ഇദ്ദേഹത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റി.പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയത് മലയാളിയായ വിപിൻ. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്‍റും മലയാളിയുമായ വിപിനാണ് തകർന്നു വീണ ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി ഇ ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്‍ല എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ല ക്കാണ് അപകടത്തിൽ പരിക്കേറ്റതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഹെലികോപ്റ്റർ ഭാഗികമായി കത്തി ഒരു വശത്തേയ്ക്ക് ചരിഞ്ഞു. നെടുമ്പാശ്ശേരി എയർപോർട്ടിലെ അഗ്നിശമന സേനയും സുരക്ഷാവിഭാഗവും ചേർന്ന് തീ അണച്ചു,  അപകട സാധ്യത വിലയിരുത്തി. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു. നിരവധി വിമാനങ്ങൾക്ക് ലാൻഡ് ചെയ്യുവാൻ കാലതാമസം  നേരിട്ടു .

റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്ത് ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്ടർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്.



പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. ടെയ്ക്ക്  ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !