ഇടുക്കിയിൽ വീണ്ടും വിഷം തുപ്പി എംഎം മണി,നിയമയുദ്ധം പ്രഖ്യാപിച്ച് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി

 കോട്ടയം;സമൂഹത്തിൽ മത സ്പർദ്ധ വളർത്തുന്ന തരത്തിലും,ന്യുനപക്ഷങ്ങളെ ഉന്നം വെച്ചുകൊണ്ട് കലാപത്തിന് ആഹ്വനം ചെയ്യുന്നതരത്തിലും. രാജ്യത്തിനും പ്രധാനമന്ത്രിക്കുമെതിരെ വിവാദ പ്രസ്താവന നടത്തുകയും ചെയ്ത സിപിഐഎം നേതാവും മുൻമന്ത്രിയുമായ എംഎം മാണിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയം എസ് പിക്ക് പരാതി നൽകി ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ ഹരി.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് എം എം മണി ഇടുക്കി പൂപ്പാറയിൽ നടത്തിയ പ്രസംഗത്തിലാണ്  രാജ്യ വിരുദ്ധതയും മതസ്പർധയും വളർത്തുന്ന തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയത്.എംഎം മണി നടത്തിയ പരാമർശങ്ങൾ ഭിന്നിപ്പുണ്ടാക്കുന്നതും ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടികാട്ടി വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും എൻ ഹരി ഡെയ്‌ലി മലയാളി ന്യുസിനോട് പറഞ്ഞു. 

മുസ്ലിങ്ങളെ കശാപ്പ് ചെയ്യാൻ കൂട്ടുനിന്ന ആളാണ് നരേന്ദ്ര മോദിയെന്നും കൊലക്കേസ് പ്രതികളെ മോചിപ്പിക്കുകയും എന്ത് വൃത്തികേടും ചെയ്യുന്ന വ്യക്തിയാണെന്നും എംഎം മണി മാധ്യമങ്ങൾക്ക് മുൻപിലും ആവർത്തിച്ചിരുന്നു.ഗാന്ധി വധത്തെ സംബന്ധിച്ചും തെറ്റായും പ്രകോപനപരമായും സംസാരിച്ച മണി പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലങ്കിൽ ഇത് സംബന്ധിച്ച വിഷയത്തിൽ ഏതറ്റം വരെയും പോകുമെന്നും പൊതു സമൂഹത്തോടൊപ്പം നിൽക്കുമെന്നും ഹരി പറഞ്ഞു.

ഇടുക്കിയെ ഭീതിയിലാഴ്ത്തുന്ന വന്യമൃഗങ്ങളെക്കാൾ പൊതു സമൂഹത്തിൽ വിഷം തുപ്പുന്ന. പ്രത്യേകിച്ച് ഇടുക്കിയിലെ സാധാരണക്കാരുടെ ഇടയിൽ വിദ്വേഷം കുത്തിവെക്കുന്ന മണിയെ പോലുള്ളവരെ നിലയ്ക്ക് നിർത്താൻ പിണറായി വിജയൻ തയ്യാറാവണമെന്നും അല്ലാത്തപക്ഷം മണിയുടെ വിദ്വേഷ പ്രസ്താവനകളെ എങ്ങിനെ നേരിടണമെന്നും തങ്ങൾക്ക് അറിയാമെന്നും എൻ ഹരി പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !