അഗർത്തല: വടക്കു കിഴക്കൻ പോരിൽ ത്രിപുരയിലും നാഗാലാൻഡിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി. മേഘാലയയിൽ നാല് സീറ്റ് നേടിയ ബിജെപി എൻപിപിയ്ക്കൊപ്പം സർക്കാരിന്റെ ഭാഗമായേക്കും.
ബിജെപി നാഗാലാൻഡിൽ മികച്ച വിജയമാണ് നേടിയത്. 32 ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. 6 ൽ ബിജെപി മുന്നിട്ടുനിൽക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ എട്ട് സീറ്റുകൾ അധികം നേടിയാണ് ബിജെപി നാഗാലാൻഡ് പിടിച്ചത്. എൻപിപി നാലും എൻപിഎഫ് മൂന്നു സീറ്റുകളിൽ വിജയിച്ചു. എന്നാൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
ത്രിപുരയിൽ 31 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചുകഴിഞ്ഞു. നാലിടത്ത് ബിജെപി മുന്നിലാണ്. സിപിഎം -കോൺഗ്രസ് സഖ്യം 13 സീറ്റിൽ ഒതുങ്ങി. സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണത്തെ 16 സീറ്റിൽ നിന്നും സിപിഎം പിന്നോട്ടുപോയപ്പോൾ കോൺഗ്രസ് പൂജ്യത്തിൽ നിന്ന് നാലായി നില മെച്ചപ്പെടുത്തി. പുതിയ പാർട്ടിയായ തിപ്ര മോത്ത 12 സീറ്റുകളിൽ മുന്നേറി.
രാജകുടുംബത്തലവൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമ സ്ഥാപിച്ച തിപ്ര മോത - എട്ട് സീറ്റുകളിൽ വിജയിക്കുകയും നാലിൽ ലീഡ് ചെയ്യുകയും ചെയ്തു, തുടർച്ചയായി മൂന്നാം തവണയും ബിജെപി ശ്രമിക്കുന്നതിനാൽ അതിനെ കൂടുതൽ നിർണായക സഖ്യകക്ഷിയാക്കി.
ഇടതുപക്ഷ+കോൺഗ്രസ് 14ൽ മുന്നിട്ടുനിൽക്കുന്നു, അതായത് ടിപ്ര മോതയുടെ അധിക പിന്തുണയില്ലെങ്കിലും ബിജെപിക്ക് വിജയത്തിലേക്കുള്ള താരതമ്യേന വ്യക്തമായ പാതയുണ്ട്.
മേഘാലയയിൽ ആറ് സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് വരവ് ഗംഭീരമാക്കി. എൻപിപി 28 സീറ്റും ബിജെപി നാലു സീറ്റുമാണ് നേടിയത്. എൻപിപിയുമായി ചേർന്ന് ബിജെപി മേഘലായയിൽ സർക്കാരിന്‍റെ ഭാഗമാകും. മേഘാലയയിൽ കോൺഗ്രസ് നാലിടത്താണ് മുന്നിട്ട് നിൽക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.