350-ലധികം ആളുകളുമായി ഏഥൻസിൽ നിന്ന് വടക്കൻ നഗരമായ തെസ്സലോനിക്കിയിലേക്ക് പോവുകയായിരുന്നു പാസഞ്ചർ ട്രെയിൻ. രാത്രി സെൻട്രൽ നഗരമായ ലാരിസയ്ക്ക് സമീപം ഈ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് തീവണ്ടികൾ തകർന്നു, തീപിടിച്ചു.
38 പേർ മരിച്ചു, 85 പേർക്ക് പരിക്കേറ്റ ഗ്രീക്ക് ചരിത്രത്തിലെ ഏറ്റവും വലിയ അപകടത്തിൽ അപകടത്തിൽ ഒന്നിലധികം ബോഗികൾ പാളം തെറ്റി, കുറഞ്ഞത് മൂന്ന് ബോഗിക്ക് എങ്കിലും തീപിടിച്ചു. രണ്ട് ട്രെയിനുകളും "നിരവധി കിലോമീറ്ററുകൾ" ഒരേ ട്രാക്കിൽ ഓടിക്കൊണ്ടിരുന്നതായി സർക്കാർ വക്താവ് യിയാനിസ് ഇക്കോണോമോ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ റെയിൽ ദുരന്തത്തിൽ ട്രെയിൻ കൂട്ടിയിടിക്ക് “ മനുഷ്യ പിഴവ്” കാരണമായിരിക്കാമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാക്കിസ് പറഞ്ഞു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ലാറിസയിലെ സ്റ്റേഷൻ മാസ്റ്ററെ അറസ്റ്റ് ചെയ്യുകയും അശ്രദ്ധമായ നരഹത്യയ്ക്ക് കുറ്റം ചുമത്തുകയും ചെയ്തു. ഇയാളെ ഇന്ന് പ്രോസിക്യൂട്ടർക്ക് മുന്നിൽ ഹാജരാക്കും. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഗ്രീസിലെ ഗതാഗത മന്ത്രി രാജി സമർപ്പിച്ചു .
ഫയർ ഡിപ്പാർട്ട്‌മെന്റ് നേരത്തെ മരണസംഖ്യ 38 ആയി ഉയർത്തിയിരുന്നു, 57 പേർ ഇപ്പോഴും ആശുപത്രിയിൽ ഉണ്ടെന്നും അവരിൽ ആറ് പേർ തീവ്രപരിചരണത്തിലാണ്, നിരവധി പേരെ കാണാതായെന്നും അവർ കൂട്ടിച്ചേർത്തു.
അപകടത്തിൽ പാടത്ത് മെറ്റലും ചില്ലും തകർന്നുകിടക്കുന്നതും പുകഉയരുന്നതും കാണാമായിരുന്നു. മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് 17 ബയോളജിക്കൽ സാമ്പിളുകളും 23 ബന്ധുക്കളിൽ നിന്ന് പൊരുത്തം തേടിയതായും പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം തെസ്സലോനിക്കി റെയിൽവേ സ്റ്റേഷനിലും ലാരിസ നഗരത്തിലും റെയിൽവേയുടെ ഇറ്റാലിയൻ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റിംഗ് കമ്പനിയായ ഹെല്ലനിക് ട്രെയിനിന്റെ ഏഥൻസ് ഓഫീസിന് പുറത്തും പ്രതിഷേധം നടന്നു. ഏഥൻസിൽ, ഹെല്ലനിക് ട്രെയിനിന്റെ ഓഫീസുകൾക്ക് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാർക്ക് നേരെ കലാപ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഫെബ്രുവരിയിൽ ഒരു തുറന്ന കത്തിൽ, ട്രാക്ക് സുരക്ഷാ സംവിധാനങ്ങൾ അപൂർണ്ണവും മോശമായി പരിപാലിക്കപ്പെടുന്നതുമാണെന്ന് ട്രെയിൻ ജീവനക്കാർ പറഞ്ഞു. 2016 മുതൽ തീർപ്പുകൽപ്പിക്കാത്ത അടിസ്ഥാന സൗകര്യ നവീകരണം അപൂർണ്ണമാണെന്നും മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയുള്ള ട്രെയിനുകൾ സുരക്ഷിതമല്ലെന്നും മുന്നറിയിപ്പ് നൽകി ഒരു സുരക്ഷാ സൂപ്പർവൈസർ കഴിഞ്ഞ വർഷം രാജിവച്ചിരുന്നു.
സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡണ്ട് പറയുന്നത്. എന്നാൽ ഏഥൻസ്-തെസ്സലോനിക്കി റെയിൽവേ ലൈനിലെ സുരക്ഷാ പോരായ്മകൾ വർഷങ്ങളായി അറിയാമായിരുന്നുവെന്ന് റെയിൽവേ യൂണിയൻ അംഗങ്ങൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.