പാലാ കുമ്മണ്ണൂരിൽ ഇന്നലെ രാത്രി കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സന്തോഷ് (49 )നിര്യാതനായി ശവദാഹം ഇന്ന് നടക്കും
പാലാ; ഏറ്റുമാനൂർ പാലാ റൂട്ടിൽ കുമ്മണ്ണൂരിൽ ഇന്നലെ രാത്രി എട്ടുമണിയോടുകൂടി ഉണ്ടായ അപകടത്തിൽ കടപ്പാട്ടൂർ സ്വദേശിക്ക് ദാരുണാന്ത്യം. MS സന്തോഷ് മനത്താനത്ത് ആണ് മരണപ്പെട്ടത് ഭാര്യ ഷീജ .
യുകെ ഉൾപ്പെടയുള്ള വിവിധ രാജ്യങ്ങളിൽ പ്രവാസി മലയാളികൾക്ക് മനോഹരമായ ബാനറും എംബളവും സ്ഥിരമായി ഡിസൈൻ ചെയ്യുന്ന കലാകാരനായിരുന്നു ആർട്ടിസ്റ്റ് സന്തോഷ് .യുകെയിൽ മലയാളം സാംസ്കാരിക സമിതി (മാസ്സ് യുകെ ),ചെമ്പഴന്തി ,മലയാളം ചാരിറ്റി ക്ലബ് ,ദേവരാഗസന്ധ്യ ,ടോണ്ടൻ ഗാനോത്സവം ,മലയാളം മെലഡീസ് ,രാഗസന്ധ്യ (വെസ്റ്റേൺ സൂപ്പർ മെയർ) എന്നിവയുടെ എംബ്ലങ്ങളും ബാനറുകളും സന്തോഷ് ഡിസൈൻ ചെയ്തതാണ് .തലനാട് പഴുക്കാനിയിൽ സുകുമാരൻ (late )പിതാവും പാലാ ഇടപ്പാടി വെട്ടത്തു (പുത്തെൻപുരക്കൽ ) മാലതി അമ്മയുമാണ്. സുമ (പത്തനം തിട്ട )സുമംഗല (തിരുവനന്തപുരം )എന്നിവർ സഹോദരങ്ങളാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.