പാലാ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്വലവിജയം കരസ്ഥമാക്കിയതിൽ സന്തോഷിച്ചു രാമപുരത്ത് ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. ബിജെപി രാമപുരം പഞ്ചായത്തു പ്രസിഡന്റ് ദീപു സി ജി,ജനറൽ സെക്രട്ടറി സതീഷ് മലയിൽ എന്നിവർ നേതൃത്വം നൽകി.
കര്യക്ഷമതയില്ലാത്ത നേതാക്കൾ അർഹതയില്ലാത്ത സ്ഥാനങ്ങളിൽ ഇരുന്നാൽ സംഘടനതന്നെ തകർച്ചയിലേക്ക് പോകുമെന്ന സന്ദേശം കൂടിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജനങ്ങൾ നൽകുന്നതെന്നും ദീപു പറഞ്ഞു.ധിക്കാരവും ധാർഷ്ട്യവും പണത്തോടുള്ള ആർത്തിയുമാണ് ഇടതു പക്ഷ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഉള്ളതെന്നും അതിനാൽ ജനം ആട്ടി പുറത്താക്കുന്ന സാഹചര്യമാണ് ഇടതുപക്ഷത്തിന് പല സംസ്ഥാനങ്ങളിലും ഉള്ളതെന്നും ജനറൽ സെക്രട്ടറി സതീഷ് മലയിൽ പറഞ്ഞു ബിജെപി പഞ്ചായത്ത് ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾ നിരവധി പ്രവർത്തകരും പരുപാടിയിൽ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.