കടുത്തുരുത്തി : ജനങ്ങളുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചു ഏൽപ്പിച്ചുകൊണ്ട് സാധാരണക്കാരുടെ ജീവിതം ദുരിത പൂർണ്ണമാക്കി കഷ്ടപ്പെടുത്തുന്നതിൽ കേന്ദ്രത്തിലെ എൻ ഡി എ സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ മത്സരിച്ച് ഉപദ്രവിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാർ അന്യായമായി ഏർപ്പെടുത്തിയ പാചകവാതക വില വർദ്ധനവിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അന്യായമായ പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ബഹുജന പ്രക്ഷോഭത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കടത്തുരുത്തി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി പാചകവാതകത്തിന്റെ വില കൂട്ടുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ജീവിത ദുരിതം കേന്ദ്രസർക്കാർ കണ്ണ് തുറന്നു കാണണം. പാചകവാതകത്തിന്റെ നിർത്തലാക്കിയ സബ്സിഡി അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും മോൻസ് ആവശ്യപ്പെട്ടു.കോവിഡ് കാലഘട്ടത്തിന്റെ ദുരിതങ്ങൾക്ക് ശേഷം സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന കേരള ജനതയുടെ മേൽ അധികം നികുതി ഭാരം അടിച്ചേൽപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പെട്രോളിനും ഡീസലിനും വരുത്തിയ രണ്ടു രൂപയുടെ വർദ്ധനവ് ജനവികാരം മനസ്സിലാക്കി എൽഡിഎഫ് സർക്കാർ പിൻവലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്ന ജനദ്രോഹ ബഡ്ജറ്റ് നിർദ്ദേശങ്ങൾ ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് അടിയന്തിരമായി പിൻവലിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ അദ്ധ്യക്ഷതയിൽ കൂട്ടധർണ്ണയിൽ സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ് എംപി സംസ്ഥാന നേതാക്കളായ പ്രൊഫ: ഗ്രേസമ്മ മാത്യു, മാഞ്ഞൂർ മോഹൻകുമാർ , അഡ്വ. ജയ്സൺ ജോസഫ്, തോമസ് കണ്ണന്തറ , സ്റ്റീഫൻ പാറവേലി , ജോസ് വഞ്ചിപ്പുര , ഡോ: മേഴ്സി ജോൺ മൂലക്കാട്ട് , ആപ്പാഞ്ചിറ പൊന്നപ്പൻ ,ജോസ് ജെയിംസ് നിലപ്പനയിൽ , പി ടി ജോസ് വാരിപ്പള്ളി , ഷിജു പാറയിടുക്കിയിൽ , ജോണി കണിവേലി , സാബു ഉഴുന്നാലി , ആയാംകുടി വാസുദേവൻ നമ്പൂതിരി , സി എം ജോർജ് , തോമസ് മുണ്ടുവേലി , ജെയിംസ് തത്തംകുളം , ജോയ് ചാണകപ്പാറ , അഡ്വ.എം ജെ ജോസഫ് , ലൈസാമ്മ മുല്ലക്കര , ജോണിച്ചൻ പൂമരം , ബോബൻ മഞ്ഞളാംമലയിൽ , ജെയിംസ് മോനിപ്പള്ളി , ജോയ് അഞ്ചാംതടം , സനോജ് മറ്റത്താനി , തോമസ് മാളിയേക്കൽ , കുഞ്ഞുമോൻ ഒഴുകയിൽ , സോജൻ വള്ളിപ്പാലം എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ നടത്തിയ കൂട്ട ധർണ്ണ വിവിധ നേതാക്കൾ ഉദ്ഘാടനം ചെയ്തു.സംസ്ഥാന നേതാക്കളായ പി സി തോമസ് എക്സ് എംപി (വൈക്കം ) ,അഡ്വ. ജോയ് എബ്രഹാം എക്സ് എംപി (പാല ) , അപു ജോൺ ജോസഫ് (കാഞ്ഞിരപ്പള്ളി ) , പ്രൊഫ: ഗ്രേസമ്മ മാത്യു (കോട്ടയം ) , സജി മഞ്ഞക്കടമ്പിൽ (ചങ്ങനാശ്ശേരി ) എന്നിവർ വിവിധ നിയോജകമണ്ഡലങ്ങളിൽ സമരപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഏറ്റുമാനൂരിൽ മാർച്ച് 5,പൂഞ്ഞാർ , പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിൽ മാർച്ച് 8നും പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അഡ്വ. ജയ്സൺ ജോസഫ് അറിയിച്ചു.
Watch Video: ഡെയ്‌ലി മലയാളി YouTube
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.