തൃശൂർ: ആസ്സാം സ്വദേശിയായ അതിഥിതൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൌൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കണിമംഗലം കുറുപ്പം വീട്ടിൽ മുഹമ്മദ് യാസിൻ (18) ഒല്ലൂക്കര കാളത്തോട് കോക്കാക്കില്ലത്ത് മുഹമ്മദ് ബിലാൽ (18) ഒല്ലൂർ അഞ്ചേരിച്ചിറ ഷൊർണൂക്കാരൻ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ ഒരാളെ അറസ്റ്റുചെയ്യാൻ ബാക്കിയുണ്ട്. 2023 ഫെബ്രുവരി 22 വ്യാഴം രാത്രി 8.45 മണിയോടെ ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ കൂർക്കഞ്ചേരി സോമിൽ റോഡ് പരിസരത്തുവെച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും, കൈവശം പണമില്ലെന്ന് പറഞ്ഞപ്പോൾ പ്രതികളുടെ മൊബൈൽഫോൺ നമ്പറിലേക്ക് ആദ്യം 300 രൂപ അയക്കാൻ പറയുകയും, തുടർന്ന് അസം സ്വദേശിയുടെ ബാങ്ക് എക്കൌണ്ടിൽ പണമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, മൊബൈൽഫോൺ തട്ടിപ്പറിച്ച്, ഭീഷണിപ്പെടുത്തി, പിൻ നമ്പർ വാങ്ങിയെടുക്കുകയും എക്കൌണ്ടിലുണ്ടായിരുന്ന 12000 രൂപ ഗൂഗിൾ പേ വഴി പ്രതികളിൽ ഒരാളുടെ എക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് ബൈക്കുകളിൽ കയറി സ്ഥലം വിടുകയും ചെയ്തിരുന്നു. ഇന്ന് (23.02.2023) രാവിലെ പരാതിക്കാരൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേത്തി, പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അന്വേഷണ സംഘാംഗങ്ങൾ: ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർമാരായ സി.എസ്. നെൽസൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ, സിപിഓ മാരായ പി. ഹരീഷ്കുമാർ, വി.ബി ദീപക്, സൈബർ സെൽ സി പി ഓ കെ.എസ്. ശരത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.