മീനിൽ പുഴുക്കൾ മത്സ്യവിൽപ്പന കേന്ദ്രം ആരോഗ്യവകുപ്പ് അടപ്പിച്ചു

വെള്ളരിക്കുണ്ട് : ടൗണിൽ ബുധനാഴ്ച വൈകീട്ട് വിൽപ്പനനടത്തിയ മീനിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി അടപ്പിച്ച മീൻ കട വീണ്ടും തുറന്നു.

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും പോലീസും എത്തി കട വീണ്ടും അടപ്പിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻ കട തുറന്ന് പ്രവർത്തിക്കരുതെന്ന് രേഖമൂലമുള്ള അറിയിപ്പും നൽകി.

പുതിയ ബസ്‌സ്റ്റാൻഡിനോടുചേർന്ന് പുറമ്പോക്കിൽ ഷെഡ് കെട്ടി മീൻ വിൽപ്പന നടത്തിയിരുന്ന വിനീഷ് വെട്ടുകാട്ടിലിന്റെ കടയാണ് അടപ്പിച്ചത്. ഇവിടെനിന്ന് കഴിഞ്ഞദിവസം കാറളത്തെ വട്ടമല ജോസ് വാങ്ങിയ ഓല മീൻ കഷണങ്ങളിലാണ് പുഴുക്കളെ കണ്ടത്. ഇതേത്തുടർന്ന് നാട്ടുകാർ രാത്രിതന്നെ സംഘടിച്ചെത്തുകയും പോലീസെത്തി കട അടപ്പിക്കുകയുംചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !