പള്ളിക്കത്തോട്ടിൽ ബിജെപി മെമ്പറുടെ വർഡിൽ റോഡ് നിർമ്മാണത്തിൽ ക്രമക്കേടെന്ന് സിപിഐ എം ആരോപണം

കോട്ടയം:പള്ളിക്കത്തോട്ടിൽ ബിജെപി മെമ്പറുടെ വാർഡിൽ റോഡ് നിർമ്മാണത്തിലെ ക്രമക്കേട്  ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സിപിഐ എം . പള്ളിക്കത്തോട് പഞ്ചായത്ത് പന്ത്രണ്ടാം  വാർഡിൽ കല്ലാടം പൊയ്ക - കല്ലൂ കൊമ്പാറ റോഡിന്റെ ടാറിങ്ങിലാണ് വൻ ക്രമക്കേടെന്ന് ആരോപണം ഉയരുന്നത്. 

മാർച്ച് ഇരുപത്തി എട്ടിന്  റോഡിന്റെ ടാറിംഗ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും  ഈ വഴിയിലൂടെ പോകുന്ന വാഹനങ്ങളുടെ ചക്രങ്ങൾ പതിഞ്ഞ് താഴുന്ന നിലയിലാണ്. കാൽനടയാത്രികർ ചവിട്ടുമ്പോൾപ്പോലും റോഡ് താഴ്ന്ന് പോകുന്നതായും പരാതിയുണ്ട്. 

ബിജെപി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ  റോഡിന്റെ നിർമ്മാണം ശരിയായ രീതിയിലല്ല നടന്നിട്ടുള്ളതെന്ന് സിപിഐ എം  ആരോപിച്ചു. നിർമ്മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി  സിപിഐ എം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !