തിരുവനന്തപുരം:വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷം ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കോൺഗ്രസ്സ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയ്ക്ക് ആവേശകരമായ സ്വീകരണമൊരുക്കി ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകർ. എ.ഐ.സി.സി പ്രസിഡന്റായ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹത്തെ ആഘോഷപൂർവമായാണ് കോൺഗ്രസ്സ് പ്രവർത്തകർ വരവേറ്റത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടൊപ്പം എത്തിയ പാർട്ടി പ്രസിഡന്റിനെ വിമാനത്താവളത്തിനുള്ളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, വി.എം സുധീരൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, കെ. മോഹൻകുമാർ, ഷിഹാബുദ്ധീൻ കാര്യത്ത് എന്നിവർ പൊന്നാടയും ഷോളും അണിയിച്ച് സ്വീകരിച്ചു.
വിമാനത്തവാളത്തിനു പുറത്ത് ചെണ്ടമേളവും, കൊടികളും, മുദ്രാവാക്യങ്ങളുമായി തിങ്ങിനിറഞ്ഞ പ്രവർത്തകർ ഖാർഗെയെ കണ്ടതോടെ ആവേശഭരിതരായി. പോലീസ് സുരക്ഷയിൽ വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹത്തിന് വാഹനത്തിൽ കയറാൻ കഴിഞ്ഞത്.
ഡിസിസി ഭാരവാഹികളും, മഹിളാ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു, ഐ.എൻ.ടി.യു.സി പ്രവർത്തകരും ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് സ്വീകരണമൊരുക്കാൻ എത്തിചേർന്നത്.
കമ്പറ നാരായണൻ, കടകംപള്ളി ഹരിദാസ്, ജലീൽ മുഹമ്മദ്, ആർ. ഹരികുമാർ, പാറശ്ശാല സുധാകരൻ, ചെറുവയ്ക്കൽ പത്മകുമാർ, ലെഡ്ഗർ ബാവ, എം.എ പത്മകുമാർ, സേവ്യർ ലോപ്പസ്, കെ.എസ് അജിത്കുമാർ, മനേഷ് രാജ്, അഭിലാഷ് ആർ. നായർ, വള്ളക്കടവ് നിസാം, ടി. ബഷീർ, കൊഞ്ചിറവിള വിനോദ്, എം.എസ് അനിൽ, ആർ. ലക്ഷ്മി, സുധീർഷാ പാലോട്, സെയ്ദാലി കായ്‌പ്പാടി, പി. പത്മകുമാർ, മണ്ണാമ്മൂല രാജൻ, എം.എസ് നൗഷാദ്, വെള്ളെക്കടവ് വേണുകുമാർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.