കോട്ടയം;കുമരകത്ത് വച്ച് നടക്കുന്ന ജി 20 ഉച്ചകോടിയുടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ജി 20 മീറ്റിംഗ് നടക്കുന്ന കൺവെൻഷൻ സെന്ററിലും, ഉദ്യോഗസ്ഥർ താമസിക്കുന്ന റിസോർട്ടുകളായ Coconut lagoon, KTDC Taj Malabar, Kumarakom Lake Resort, Zuri Resort, Back water Ripples എന്നിവിടങ്ങളിലായി ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ആരോഗ്യവകുപ്പ് എന്നിവരുമായി ചേർന്നാണ് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
ഹൗസ് ബോട്ടിൽ നിന്നും ഒരാൾ കായലിൽ വീണാൽ രക്ഷപ്പെടുത്തി ബോട്ടിൽ കരയിൽ എത്തിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ടീം ഉൾപ്പെടുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുന്നതിനും , റിസോർട്ടിനുള്ളിൽ യാദൃശ്ചികമായി തീപിടുത്തം ഉണ്ടായാൽ റിസോർട്ടിൽ സ്ഥാപിച്ചിരിക്കുന്ന Hydrent ഉപയോഗിച്ച് തീ അണയ്ക്കുന്ന നടപടികൾ സംബന്ധിച്ചും,
ഹൗസ് ബോട്ടിൽ ഉദ്യോഗസ്ഥരെ സുരക്ഷിതരായി എത്തിക്കുന്ന സമയം എസ്കോർട്ട് പോകുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ബോട്ടിന്റെ കാര്യക്ഷമതയും, കൂടാതെ എല്ലാ റിസോർട്ടുകളിലെയും ഫയർ അലാറം പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.