ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സുരേഷ് ഗോപി. ''എന്റെ ഇന്നച്ചന് വിട ''

നടന്‍ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. 'നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. എന്റെ ഇന്നച്ചന് വിട' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ദുഃഖം രേഖപ്പെടുത്തിയത്. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് അനുശോചനം അറിയിച്ചെത്തുന്നത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരുകയാണ്. 

ആയിരങ്ങളാണ് സ്റ്റേഡിയത്തിന് മുന്നിൽ നടന് ആദരാഞ്ജിലിക‍ളർപ്പിക്കാൻ എത്തിയത്. ഇന്ന് ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിലും വൈകീട്ട് മൂന്നു മുതൽ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദ‍ർശനം ഉണ്ടാകും. സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !