വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, അരിമല കോളനിയിൽ ഇന്നലെ രാത്രിയാണ് നാലംഗ സായുധ സംഘമെത്തിയത്

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തൊണ്ടർനാട് അരിമല കോളനിയിൽ ഇന്നലെ രാത്രിയാണ് നാലംഗ സായുധ സംഘമെത്തിയത്. സംഘം തങ്ങളുടെ ആശയ പ്രചാരണ ലഘുലേഖകൾ വിതരണം ചെയ്തു. രാത്രി ഒമ്പത് മണിയോടെ സംഘം അരിമല കോളനിയിൽ താമസിക്കുന്ന വനം വകുപ്പ് വാച്ചർ ശശിയുടെ വീട്ടിലാണ് എത്തിയത്. 

ശശിയുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയാണ് മാവോയിസ്റ്റുകൾ ആശയ പ്രചാരണ ലഘു ലേഖകൾ വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചത്. ഉണ്ണിമായ, ചന്ദ്രു, സുന്ദരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം നൽകണമെന്നും മറ്റുമാണ് സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മറ്റിയുടെ പേരിലുള്ള ലഘുലേഖയിലുള്ളത്. പാവപ്പെട്ട ആദിവാസികളെ വഞ്ചിക്കരുതെന്നും ഭരണകൂടത്തിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും തട്ടിപ്പിനെതിരെ ജനങ്ങൾ, ആദിവാസികൾ പോരാടണമെന്നും ലഘുലേഖകളിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !